728-pixel-x-90-2-learn
728-pixel-x-90
<< >>

ഇത് ബാറുകളുടെ അവസാന ഓണം

തിരുവനന്തപുരം: അവശേഷിക്കുന്ന 312 ബാറുകള്‍ പൂട്ടുന്നത് ഓണം കഴിയും വരെ നീണ്ടുപോകുമെന്നുറപ്പായി. ബാറുകള്‍ പൂട്ടണമെന്നാവശ്യപ്പെട്ടു ഉടമകള്‍ക്ക് വ്യാഴാഴ്ച്ച നോട്ടീസ് നല്‍കുമെന്ന് എക്സൈസ് മന്ത്രി കെ.ബാബു വിശദീകരിച്ചതോടെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അന്തിമ തീരുമാനം അറിയാന്‍ കഴിഞ്ഞത്. 2014 സെപ്തംബര്‍ 12 നകം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാകും ബാറുടമകള്‍ക്ക് നോട്ടീസ് നല്‍കുകയെന്ന് മന്ത്രി അറിയിച്ചു.ബാറുകളില്‍ അവശേഷിക്കുന്ന മദ്യം തിരിച്ചെടുക്കുമെന്നും നടപടികള്‍ ലഘുകരിക്കാന്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തും എന്നും മന്ത്രി ബാബു പറയുന്നു.ലൈസന്‍സ് ഫീസിന്റെ ബാക്കി 40 കോടിയോളം രൂപ ബാറുടമകള്‍ക്ക് തിരിച്ചു നല്‍കുമത്രേ.

pookkalamഅടുത്തമാസം ആറു മുതല്‍ ഒമ്പത് വരെയാണ് ഓണം.ഫലത്തില്‍ കേരളത്തിലെ ബാറുകളുടെ അവസാന ഓണമാകും ഇക്കുറി എന്ന് കരുതാം.കഴിഞ്ഞ വര്‍ഷങ്ങളിലെ ഓണക്കാലത്ത് റെക്കോര്‍ഡ്‌ വില്‍പ്പനയാണ് ഉണ്ടായത്.ഇക്കുറിയും കലാശക്കൊട്ട് പൊടിപൊടിക്കാനാണ് സാധ്യത.

അതേസമയം പുതിയ മദ്യനയം സര്‍ക്കാര്‍ ചൊവ്വാഴ്ച്ച ഹൈക്കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും കേസ് പരിഗണിക്കുന്നത് അടുത്ത മാസം 17ലേക്ക് മാറ്റി. അബ്ക്കാരി നയം നിയമാമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മദ്യനയം നിയമമായാലെ പുതിയ നയം നടപ്പാക്കാന്‍ കഴിയുകയുള്ളൂവെന്നു കോടതി പറഞ്ഞു. ബാറുകളിലെ പരിശോധന പൂര്‍ത്തിയായിട്ടില്ല. ഇക്കാര്യം സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കുകയും ചെയ്തു.

INDIANEWS24 Kerala

 

Leave a Reply