jio 800x100
jio 800x100
728-pixel-x-90
<< >>

ഇത് പഴയ ചിത്രമല്ല, പുതിയ സിനിമ

ചിത്രം കണ്ടാല്‍ പഴയകാലത്തെ ക്യാമ്പസ് ഗ്രൂപ്പ് ഫോട്ടോയെ അനുസ്മരിപ്പിക്കും.എന്നാല്‍ അങ്ങനെ അല്ല കാര്യം.അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചലച്ചിത്രത്തിന്റെ പടമാണിത്.44 വര്‍ഷം മുമ്പത്തെ മഹാരാജാസ് കോളേജ് പശ്ചാത്തലമാക്കിയ കഥ പുതിയ ചിത്രമായി ഒരുങ്ങുകയാണ്.

നവാഗതനായ ടോം ഇമ്മിട്ടി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പേര് ‘ഒരു മെക്‌സിക്കന്‍ അപാരത’.ടോവിനോ തോമസും രൂപേഷ് പീതാംബരനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ ഫേസ്ബുക്ക് പേജില്‍ നല്‍കിയിട്ടുള്ള പഴയ പടത്തില്‍ ഏറ്റവും മുന്നിലുള്ളയാളെ കണ്ടാല്‍ ആരും ഒരു തവണ ഒന്നു സംശയിച്ചുപോകും.ടോവിനോയുടെ നല്ല മുഖച്ചായ ബാക്കിയുള്ളവര്‍ പരിചിതരല്ലതാനും.മ്യാരക എഡിറ്റിംഗായേക്കാം എന്ന് സംശയത്തിനിടയാക്കും മുമ്പേ ചിത്രത്തിന്റെ അണിയറക്കാര്‍ ഇതിനുള്ള വിശദീകരണം നല്‍കി കഴിഞ്ഞു.ചിത്രത്തിനായി പഴയകാല മുഖഭാവമുള്ള നടീനടന്‍മാരെ തേടാന്‍ തുടങ്ങിയെങ്കിലും ഫലം ചെയ്തില്ല ഒടുവില്‍ 1970 കളിലെ വേഷത്തില്‍ എത്തിച്ചേരാന്‍ അറിയിച്ചതോടെ പുതുമുഖമാകാന്‍ എത്തിവരുടെ എണ്ണം അമ്പതോളമായി.എല്ലാവരും ഒന്നിച്ചു ചേര്‍ത്ത പടം ഫേസ്ബുക്കില്‍ ഒരു ഫയല്‍ ചിത്രം എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.ജൂഡ് ആന്റണി ജോസ്ഫ് ആണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.

INDIANEWS24.COM Movies

Leave a Reply