728-pixel-x-90-2-learn
728-pixel-x-90
<< >>

ഇത് താന്‍ടാ ‘പോലീസ്’

മോസ്കോ: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവരാണ് പോലീസുകാര്‍ എന്നാണ് സങ്കല്‍പം. എന്നാല്‍, സൈബീരിയയിലെ ഒരു പോലീസുകാരന്‍ മൃഗീയമായി കൊന്നൊടുക്കിയത് 24 യുവതികളെ. കൊലപാതകപരമ്പരയ്ക്ക് ഒരു പതിറ്റാണ്ടിനു ശേഷം കഴിഞ്ഞ വര്‍ഷം പിടിയിലായ ഇയാളുടെ പേരില്‍ കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു.
പോലീസില്‍ നിന്ന് വിരമിച്ച ശേഷം ഒരു എണ്ണക്കമ്പനിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്തുവരികെ ആണ് മിഖായില്‍ പോപ്കോവ് എന്ന നാല്‍പത്തൊമ്പതുകാരന്‍ പിടിയിലായത്. 29 സ്ത്രീകളെ ഇയാള്‍ കൊന്നിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. പക്ഷെ, അഞ്ച് കേസുകളില്‍ വേണ്ടത്ര തെളിവുകള്‍ കിട്ടിയില്ല.
1994നും 2000നും ഇടയിലായിരുന്നു സൈബീരിയയെ നടുക്കിയ കൊലപാതകപരമ്പര. കൊല്ലുന്നതിന് മുമ്പോ ശേഷമോ ഇരകളെ പോപ്കോവ് ക്രൂരമായി മാനഭംഗപ്പെടുത്തിയിരുന്നു. മൃതശരീരം വികൃതമാക്കുകയും പോപ്കോവിന്റെ പതിവായിരുന്നു. കൊല്ലപ്പെട്ടവരെല്ലാം പത്തൊമ്പതിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ളവര്‍. ഇവരില്‍ ഒരാളുടെ തല പോപ്കോവ് അറുത്തുമാറ്റി. മറ്റൊരാളുടെ ഹൃദയം പറിച്ചെടുത്തു.
ബാറില്‍ നിന്നോ സല്‍ക്കാര സ്ഥലങ്ങളില്‍ നിന്നോ മടങ്ങുന്ന സ്ത്രീകളായിരുന്നു പോപ്കോവിന്റെ ഇരകള്‍. കാറില്‍ സവാരി വാഗ്ദാനം ചെയ്താണ് ഇവരെ കുടുക്കിയത്. ഇതിനായി പോലീസ് വേഷവും പോപ്കോവ് ഉപയോഗിച്ചിരുന്നു.  ഇരകളില്‍ ഒരാളില്‍നിന്ന് ലൈംഗികരോഗം പകര്‍ന്ന് ഉത്തേജനശേഷി നഷ്ടമായതോടെയാണ് പോപ്കോവ് കൊലപാതകപരമ്പര അവസാനിപ്പിച്ചത്.
പോപ്കോവിന്റെ ഭാര്യയും പോലീസ് ഉദ്യോഗസ്ഥയായിരുന്നു. ഏറെക്കാലം പിടിയിലാകാതെ നടക്കാന്‍ ഇത് ഇയാളെ സഹായിച്ചു. വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ട ഒരു പെണ്‍കുട്ടിയുടെ മൊഴിയോടെയാണ് പോപ്കൊവിനു മേല്‍ ആദ്യമായി സംശയത്തിന്‍റെ മുന നീണ്ടത്.
മദ്യത്തിനു അടിമയായ അമ്മയില്‍നിന്ന് കുട്ടിക്കാലത്ത് ഏല്‍ക്കേണ്ടിവന്ന ഉപദ്രവങ്ങളാണ് പില്‍ക്കാലത്ത് പോപ്കൊവിനെ ഇങ്ങനെയാക്കിത്തീര്‍ത്തതെന്നാണ് മനശ്ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. ഒരിക്കല്‍ തന്‍റെ കാറില്‍ ലിഫ്റ്റ്‌ കൊടുത്ത ഒരു സ്ത്രീയെ കൊല്ലണമെന്ന് തനിക്ക് പെട്ടെന്ന് തോന്നുകയായിരുന്നു എന്നാണ് കൊലപാതകപരമ്പരയുടെ തുടക്കത്തെക്കുറിച്ചു പോപ്കോവ് പറയുന്നത്.

Leave a Reply