jio 800x100
jio 800x100
728-pixel-x-90
<< >>

ഇത്തരം സരിതമാരെയാണ് ഇന്ത്യക്ക് വേണ്ടത്….

താഴെ പറയുന്ന സംഭവം നടക്കുന്നത് കൊറിയയിലാണ്.ഏഷ്യയിലെ എല്ലാ കായിക പ്രേമികളും ബോക്സിംഗ് പ്രേമികള്‍ പ്രത്യേകിച്ചും ഈ സംഭവം വീട്ടില്‍ ഇരുന്നു തല്‍സമയം കണ്ടു.

രംഗം ഒന്ന്-ഏഷ്യന്‍ ഗെയിംസ് സെമി ഫൈനല്‍

കൊറിയയുടെ വലിയ താരം ജിനാ പാര്‍ക്ക് vs ഇന്ത്യയുടെ പാവപ്പെട്ട താരം സരിതാ ദേവി.

മൂന്ന്‍ ജഡ്ജ്മാരും മാര്‍ക്കിടാന്‍ വന്നിരുന്നു.ജഡ്ജിമാരുടെ കണ്ണുകള്‍ക്ക് കാഴ്ച ശക്തിയുണ്ടോ എന്നു ചോദിക്കുന്നത് ബോക്സിംഗിന്റെ മത്സര നിയമങ്ങള്‍ക്ക് എതിരായത് കൊണ്ട് ആരും ചോദിച്ചിട്ടില്ല.ഇനിയൊട്ട് ചോദിക്കാന്‍ നിയമം അനുശാസിക്കുന്നുമില്ല. എങ്കിലും ആരോ പിന്നില്‍ നിന്നും പറയുന്ന പോലെ തോന്നി കൊറിയന്‍ കാണികള്‍ ഗെറ്റ് റെഡി…ജഡ്ജസ് ഗെറ്റ് റെഡി.

രംഗം രണ്ട്-മത്സരം തുടങ്ങി.കൊറിയന്‍ താരം തന്റെ ഗ്ലൌസിട്ട കൈകള്‍ ചലിപ്പിച്ചപ്പോള്‍ ഒക്കെ കാണികള്‍ കയ്യടിച്ചു.ആദ്യ മിനുട്ടില്‍ തന്നെ കമന്ററി പറഞ്ഞ ആള്‍ പറഞ്ഞ പോലെ ഇടി കൊണ്ടോ ഇല്ലയോ എന്നൊന്നും കൊറിയക്കാര്‍ക്ക് വിഷയം അല്ല.ഞങ്ങളുടെ താരം കയ്യനക്കിയാല്‍ ഞങ്ങള്‍ കയ്യടിക്കും.ഇതിനെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്‌ എന്നൊക്കെ പറയുമോ ആവൊ???അതോ സങ്കുചിത പ്രാദേശിക വികാരം എന്നോ ???

കൊറിയക്കാരി വേഗത്തില്‍ ചാടി ചാടി കയ്യനക്കി സരിതാ ദേവി എന്ന ഇന്ത്യന്‍ എതിരാളിയെ ഇടിക്കുന്ന പോലെ ആക്ട് ചെയിതു.ഒരു കുഞ്ഞിന്റെ അമ്മ കൂടിയായ സരിതാ ദേവിയാകട്ടെ സ്വന്തം രാജ്യത്തിന്‌ വേണ്ടി ഇടി കൂട്ടില്‍ കയറി തന്റെ മുന്നില്‍ കിട്ടിയ എതിരാളിയെ നിലത്ത് നിര്‍ത്താതെ ഇടിച്ചു.കൊറിയക്കാരിയുടെ മുഖത്ത് നിന്നും കണ്ണെടക്കാന്‍ പോലും മാച്ച് റഫറിയ്ക്ക് കഴിഞ്ഞില്ല.ഇടയ്ക്ക് കൊറിയന്‍ താരത്തിന്റെ മൂക്കില്‍ നിന്നും ചോര വന്നു.സരിതയുടെ ഇടി കിട്ടി, പിന്നോട്ട് പിന്നോട്ട് ചാടി മാറിയ ജിനോ പാര്‍ക്ക് പിന്നോട്ട് തെറിച്ച് പോകുന്ന സമയത്തും സരിതാ ദേവിയെ ഇടിക്കുന്ന പോലെ കൈ ചലിപ്പിച്ച് കാണിച്ചു.എന്താണ് ഈ ആക്ടിങ്ങിന്റെ രഹസ്യം എന്ന് ഇടി തുടര്‍ന്ന സരിതയ്ക്കോ സരിതയുടെ കോച്ചിനോ പോലും പിടി കിട്ടിയില്ല എന്നതാണ് സത്യം.പക്ഷെ,ജഡ്ജ് ചെയിത മൂന്ന്‍ ജഡ്ജിമാര്‍ക്കും പിടി കിട്ടി.സരിതയുടെ ഇടി കിട്ടി റിങ്ങില്‍ പാര്‍ക്ക്‌ ചെയ്യാന്‍ പോലും കഴിയാതെ പോയ ജെര്‍മി പാര്‍ക്കിന്റെ കൈകള്‍ ചലിച്ചപ്പോള്‍ കാണികള്‍ കയ്യടിച്ചു.ജഡ്ജിമാര്‍ മാര്‍ക്കിട്ടു.ഈ പരിപാടി മൂന്ന്‍ റൌണ്ടിലും തുടര്‍ന്നു.

ഇടിയുടെ രുചികരമായ രംഗം ഇവിടെ അവസാനിക്കുന്നു

ഇനി മൂന്നാം രംഗം-

സരിതയുടെ കയ്യുടെ ചൂടറിഞ്ഞ കൊറിയന്‍ താരം ജിനോ പാര്‍ക്ക് മൂക്കില്‍ നിന്നും ചോര ഒലിപ്പിച്ച് കാലുകള്‍ നിലത്ത് ഉറക്കാത്ത വിധം ക്ഷീണിച്ച് ബോക്സിംഗ് റിങ്ങില്‍ വന്നു നിന്നു.മാച്ച് റഫറി വിജയിയെ പ്രഖ്യാപിച്ചു.കൊറിയയ്ക്ക് വേണ്ടി ഇടി കൊണ്ട് തളര്‍ന്ന ജെര്‍മി പാര്‍ക്ക് വിജയിച്ചതായി പ്രഖ്യാപിച്ചു.കുറ്റം പറയരുതല്ലോ ഇടി കൊണ്ട് മുഖത്തിന്റെ ഷേപ്പ് മാറി യിരുന്നു എങ്കിലും കൊറിയന്‍ താരം വിജയച്ചിതായും അഭിനയിച്ചു.മുഖത്തിന്റെ ഷെയിപ്പ് അല്‍പ്പം മാറിയാലും മുറിഞ്ഞു ചോര വന്നാലും നവരസങ്ങള്‍ തനിക്ക് ഏത് വേദനയിലും വഴങ്ങും എന്ന് കൊറിയന്‍ താരം ജെര്‍മി പാര്‍ക്ക് തെളിയിച്ചു.കൊറിയന്‍ ഭാഷയിലും അന്താരാഷ്ട്ര ഹോക്കി അസോസിയേഷന്റെ ഭാഷയിലും ഈ അഭിനയത്തേ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് എന്നും പറയും.മത്സരത്തില്‍ അപാകത ഉണ്ടോ എന്ന് പരിശോധിക്കാന്‍ ചുമതല ഉള്ള സൂപ്പര്‍വൈസര്‍ ഡേവിഡ് ഫ്രാന്‍സിസിസ് ഉടന്‍ തന്നെ ഇതില്‍ അപാകത ഒന്നും ഇല്ല എന്ന് കണ്ടെത്തി.

സരിതാ ദേവി റിങ്ങില്‍ വെച്ച് തന്നെ പൊട്ടിക്കരഞ്ഞു.പ്രതിഷേധിച്ചു.’തന്റെ മകനെക്കാള്‍ ബോക്സിങ്ങിനെ സ്നേഹിച്ച തന്നോടു ഇത് വേണ്ടായിരുന്നു’ എന്ന് പറഞ്ഞു.മൂന്നാം സ്ഥാനത്തിന്റെ മെഡല്‍ കൊറിയക്കാരിയ്ക്ക് കൊണ്ട് പോയി അണിയിച്ചു കൊടുത്തു.പിന്നീട് ആ മെഡല്‍ റിങ്ങില്‍ തന്നെ ഉപേക്ഷിച്ചു.

ഇടി കൂട്ടിലെ ഇന്ത്യയുടെ സ്വന്തം സരിതാ ദേവിയ്ക്കെതിരെ അച്ചടക്ക നടപടിയുമായി അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷന്‍ മുന്നോട്ട് പോകും എന്ന് വിവാദ മത്സരത്തില്‍ AIBA സൂപ്പര്‍വസറായി പ്രവര്‍ത്തിച്ച ഡേവിഡ് ബി ഫ്രാന്‍സിസ് ഔദ്യോഗികമായി അറിയിച്ചു.

‘The whole incident looked like a well planned scenario by her and her team, and it is regretful to watch a boxer refuse the medal regardless of what happened in the competition. In this regard, as the Technical Delegate, I had to request OCA to review this incident, so any boxer or athlete in other sports will not follow in her footsteps by respecting the spirit of fair-play and sportsmanship of the Olympic Movement,” said Mr Francis’

ഡേവിഡ് ഫ്രാന്‍സിസ് അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷന്റെ വെബ്‌സൈറ്റിലൂടെ നല്‍കിയ പത്രകുറിപ്പാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്.

അപ്പോള്‍ വാദി പ്രതിയായി.ഇന്ത്യാ രാജ്യത്തുള്ള ഹോക്കി അസോസിയേഷന്‍ നേതാക്കന്‍മാര്‍ ആണെങ്കില്‍ സ്വന്തം സ്ഥാനം ഉറപ്പിക്കാന്‍ വേണ്ടി കിടന്നു കഷ്ടപ്പെടുകയാണ്.അത് കൊണ്ട് സരിതാ ദേവിയ്ക്ക് അപ്പീല്‍ നല്‍കാനുള്ള പണം പോലും നല്‍കാന്‍ ഇന്ത്യയിലെ ബോക്സിംഗ് അസോസിയേഷന്‍ നേതാക്കള്‍ തയ്യാറായില്ല.ഒടുവില്‍ ഇന്ത്യന്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാദ്ധ്യമ പ്രവര്‍ത്തകരണ് പണം നല്‍കി സഹായിച്ചത്.അപ്പോളാകട്ടെ വൈകുകയും ചെയ്തു.ഇന്ത്യന്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ സരിതാ ദേവിയെ സഹായിച്ചു ,എന്ന കാരണം കോണ്ടാണോ എന്നറിയില്ല.ഇന്ത്യയില്‍ നിന്നുള്ള മാദ്ധ്യമ സംഘത്തിനെതിരേയും അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷ ന്റെ വെബ്സൈറ്റില്‍ മാച്ച് സൂപ്പര്‍വസര്‍ ഡേവിഡ് ഫ്രാന്‍സിസ് ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

When the Organizing Committee staff walked towards the protest room, all Indian journalists followed the staff and some of them shouted “Koreans are stealing their medal.”

ഇന്ത്യന്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക്  അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷന്‍ ഉണ്ടാക്കുന്ന പിന്തിരിപ്പന്‍ നിയമത്തിന് വിധേയാമായി പ്രവര്‍ത്തിക്കാന്‍ ബാധ്യത ഒന്നും ഇല്ല എന്നത് ഡേവിഡ് ഫ്രാന്‍സിസിന് അറിയില്ല എങ്കില്‍ കരളുറപ്പ് ഉള്ള ഏതെങ്കിലും ഇന്ത്യക്കാരന്‍ അത് പറഞ്ഞു കൊടുക്കണം.

പക്ഷെ അതൊന്നും നടക്കാന്‍ ഇടയില്ല കാരണം .പതിവ് പോലെ ഇന്ത്യന്‍ നേതാക്കള്‍ രണ്ടു ഗ്രൂപ്പാണ്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് അമേച്ചര്‍ ബോസിങ്ങിന്റെ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു എന്ന് തെളിഞ്ഞതിനെ തുടര്‍ന്ന്‍ ഒളിമ്പിക് അസോസിയേഷന്‍ ബോക്സിംഗ് നേതാക്കളുടെ തിരഞ്ഞെടുപ്പ് അസാധുവാക്കി.അഴിമതി കാണിച്ചു അഡ്ഹോക് കമ്മിറ്റിയില്‍ എത്തി നില്‍ക്കുന്ന ഇന്ത്യന്‍ ബോക്സിംഗ് നേതാക്കള്‍ക്ക് ധാര്‍മ്മികമായി പോലും ഇതിനെ ചോദ്യം ചെയ്യാന്‍ ശേഷിയുണ്ടോ എന്നത് സംശയമാണ്.

ഫലത്തില്‍ ഇന്ത്യന്‍ ബോക്സിങ്ങിലെ അഭ്യന്തര പ്രശ്നം കാരണം സരിതാ ദേവിയ്ക്കെതിരെ നടപടി എടുത്താലും കയ്യാല പുറത്തെ തേങ്ങ പോലെയിരിക്കുന്ന സ്ഥാനമാനങ്ങള്‍ നഷ്ട്പ്പെട്ടു പോകാതിരിക്കാന്‍ അവര്‍ എന്ത് വിട്ട് വീഴ്ചയ്ക്കും ബോക്സിംഗ് നേതാക്കള്‍ തയ്യാറാകാനാണ് സാധ്യത.ഭാരതമേ കേഴ്ക…..

തന്റെ കുഞ്ഞിനേക്കാള്‍ കൂടുതല്‍ ബോക്സിങ്ങിനെയും  ഇന്ത്യയേയും സ്നേഹിച്ച സരിത ദേവിയ്ക്ക് പകരം കൊച്ചു കേരളത്തിന്റെ സ്വന്തം സരിതാ നായര്‍ ആയിരുന്നു എങ്കില്‍ ദില്ലി മുതല്‍ തിരുവനന്തപുരം വരെയുള്ള നേതാക്കള്‍ സഹായിക്കാനുള്ള അവസരം ലഭിക്കാന്‍ , വേണ്ടി വന്നാല്‍  ഒരു ബോക്സിംഗ്  യുദ്ധം തന്നെ നടത്താന്‍ ഇടയുണ്ടായിരുന്നു.സരിതാ ദേവിയെ പോലെയുള്ള ധീരരായ രാജ്യ സ്നേഹികളെ ഉപേക്ഷിച്ചു സ്വന്തം സുഖം തേടി സരിതാ നായരേ പോലെയുള്ളവര്‍ക്ക് പിന്നാലെ പോകുന്നവരെ തൂക്കിലേറ്റാനുള്ള നിയമം ആണ് ഇന്ത്യാ മഹാരാജ്യത്തിന് ആവശ്യം.എങ്കിലെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കു

Leave a Reply