728-pixel-x-90-2-learn
728-pixel-x-90
<< >>

ഇതിഹാസത്തേരിലേറി അനുശ്രീയും ഷൈനും

നവാഗതനായ ബിനു സംവിധാനം ചെയ്ത ഇതിഹാസ എന്ന ചിത്രം ലാല്‍ജോസ് ഡയമണ്ട്‌ നെക്ലേസിലൂടെ അവതരിപ്പിച്ച അനുശ്രീയ്ക്കും ന്യൂജനറേഷന്‍ താരമായ ഷൈന്‍ ടോം ചാക്കോയ്ക്കും പുതുജന്മം നല്‍കുകയാണ്.

പത്മരാജന്റെ ഞാന്‍ ഗന്ധവര്‍വ്വനു ശേഷമെത്തിയ ലക്ഷണമൊത്ത ഈ ഫാന്റസി ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് തിയേറ്റരുകളില്‍ ലഭിക്കുന്നത്. പുതുതലമുറയ്ക്ക് പുറകെ കുടുംബങ്ങളും ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.

തന്റെ അരങ്ങേറ്റം ഗംഭീരമാക്കാന്‍ ബിനുവിനു രചനയിലൂടെയും അനീഷ് ലി അശോകും അനില്‍ നാരായണനും ക്യാമറയിലൂടെയും സിനോജ് പി അയ്യപ്പനും എഡിറ്റിങ്ങില്‍ ജോവിന്‍ ജോണും മികച്ച പിന്തുണയാണ് നല്‍കിയത്. അര്‍ക്കാ മീഡിയയുടെ ബാനറില്‍ രാജേഷ് അഗസ്റ്റിനാണ് ചിത്രം നിര്‍മ്മിച്ചത്.

ഫാന്റസി ചിത്രങ്ങളുടെ സ്ഥിരം ന്യൂനതയായ ഗ്രാഫിക്‌സിന്റെ അതിപ്രസരം ഒഴിവാക്കുന്നതില്‍ സംവിധായകന്‍ കാണിച്ച ധൈര്യം ചിത്രത്തിനു തുണയായി. രൂപമാറ്റം സംഭവിക്കുന്ന രംഗങ്ങള്‍ സ്വാഭാവികമായി അവതരിപ്പിച്ചത് ചിത്രത്തിനു മിഴിവേകുന്നു.

വെള്ളിമൂങ്ങയ്ക്ക് പിന്നാലെ ഇതിഹാസയും വിജയമാകുന്നതോടെ ഒരു പുതിയ സൂപ്പര്‍താരം കൂടി രൂപം കൊള്ളുകയാണ്. മികച്ച കഥ-തിരക്കഥ-സംവിധാനം-സ്വാഭാവികമായ പെരുമാറ്റം എന്നാണ് പുതിയ സൂപ്പര്‍താരത്തിന്റെ പേര്.

INDIANEWS24.COM SANU SATHYAN

Leave a Reply