728-pixel-x-90-2-learn
728-pixel-x-90
<< >>

‘ഇതിഹാസം ഈ ജീവിതം’ തുടരും

ഒരു നൂറ്റാണ്ടിന്റെ അനുഭവങ്ങള്‍ പകര്‍ന്നു നല്‍കി ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍ നിത്യതയിലേക്ക് മറഞ്ഞെങ്കിലും ഇതിഹാസതുല്യമായ ആ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ മായുന്നില്ല.ജീവസുറ്റ ആ നിമിഷങ്ങളുടെ ദൃശ്യാവിഷ്‌കാരം തുറന്നിടുന്ന സംരംഭവുമായി മുന്നോട്ടുപോകുന്നതില്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറുകയാണ് അഡ്വ. കെ വി പ്രകാശ്.ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്കും പൊതുജനസമൂഹത്തിനും ജസ്റ്റീസ് കൃഷ്ണയ്യര്‍ നല്‍കിയ സംഭാവനയ്ക്കുള്ള സമര്‍പ്പണമാണ് ഈ ഡോക്യുമെന്ററിയെന്ന് അഭിഭാഷകന്‍ കൂടിയായ കെ വി പ്രകാശ് ഇന്ത്യാന്യൂസ് 24നോട് പറഞ്ഞു.

001കൃഷ്ണയ്യരുടെ നൂറാം പിറന്നാള്‍ ആഘോഷത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് സദ്ഗമയയില്‍ വച്ച് അദ്ദേഹത്തിന്റെ ജീവിത്തെ കുറിച്ച് ഒരു ബൃഹത്തായ ഡോക്യുമെന്ററി ചിത്രീകരണത്തിന് തുടക്കം കുറിച്ചിരുന്നു.അഡ്വ. കെ വി പ്രകാശാണ് സംരംഭത്തിന്റെ രചനയും സംവിധാനവും
നിര്‍വ്വഹിക്കുന്നത്.ചലച്ചത്ര സംവിധായകന്‍ മേജര്‍ രവി ഡോക്യുമെന്ററിയുടെ ക്രിയേറ്റീവ് ഡയറക്ടറാണ്.പ്രമുഖ സാഹിത്യകാരനും നിരൂപകനുമായ പ്രൊഫ.എം കെ സാനുവാണ് ഡോക്യുമെന്ററിക്ക് ഇതിഹാസം ഈ ജീവിതം, Life A Saga എന്ന് നാമകരണം നടത്തിയത്.

ഇതിഹാസ തുല്യമായ ജീവിതം ഡോക്യുമെന്ററിയായി അവതരിപ്പിക്കുന്നതിനെ വലിയൊരു സാഹസമായി തന്നെയാണ് കെ വി പ്രകാശ് കാണുന്നത്.അതില്‍ ഉള്‍ക്കൊള്ളിക്കുന്നതിനായി ചരിത്രപരമായ വീഡിയോകളും ചിത്രങ്ങളും കൈവശമുള്ളവരുടെ പക്കല്‍ നിന്നും കണ്ടെത്തുകയും ഒപ്പം തന്നെ അനുഭവ സാക്ഷ്യങ്ങളെ തേടിപോകുക എന്ന വലിയ വഴികളാണ് ഇനിയും അദ്ദേഹത്തിനു മുന്നിലുള്ളത്.സുപ്രീംകോടതി ജഡ്ജിയായിരിക്കെ ഇന്ത്യന്‍ നിയമവീഥിയുടെ നാഴികകല്ലായ വിധിപ്രസ്താവങ്ങള്‍ നടത്തിയ കൃഷ്ണയ്യരുടെ ന്യൂഡല്‍ഹി അടക്കമുള്ള നഗരങ്ങളിലെ അനുഭവങ്ങളും ചികഞ്ഞെടുക്കാനുള്ള ശ്രമങ്ങള്‍ തുടരാനിരിക്കുകയാണ് കെ വി പ്രകാശ്.ശാരദ കൃഷ്ണ സദ്ഗമയ ഫൗണ്ടേഷന്‍ ഫോര്‍ ലോ ആന്‍ഡ് ജസ്റ്റീസ് ആണ് ഡോക്യുമെന്ററി നിര്‍മ്മിക്കുന്നത്.

INDIANEWS24 KOCHI

Leave a Reply