728-pixel-x-90-2-learn
728-pixel-x-90
<< >>

ഇതാണ് വീരാടിന്റെ അത്യുഗ്രന്‍ ഷോട്ട്

ഇന്ത്യന്‍ ക്രിക്കറ്റിലെ വീരാട് കോഹ്‌ലിയുടെ ഏറ്റവും മികച്ച ഷോട്ട് ഏതാണെന്ന് ചോദിച്ചാല്‍ അത് തിങ്കളാഴ്ച്ച പായിച്ച ഷോട്ടാണെന്ന് പറയുകയാകും ഉചിതം.ഞായറാഴ്ച്ച ഓസ്‌ട്രേലിയക്കെതിരെ ട്വെന്റി-20 ലോകകപ്പ് മാച്ചിന് ശേഷം തിങ്കളാഴ്ച്ച കളിയില്ലായിരുന്നു എന്നു സംശയുക്കുന്നവര്‍ക്കായി കോഹ്‌ലിയുടെ വെടിക്കെട്ട് ഷോട്ട് കളത്തിലല്ലായിരുന്നു അത് കളിയുമല്ലായിരുന്നു,അല്‍പ്പം കാര്യമായിത്തന്നെയായിരുന്നു എന്നാണ് മറുപടി.ആക്ഷേപ ഹാസ്യത്തിന്റെ സോഷ്യല്‍ മീഡിയ വക്താക്കളായി സ്വയം പ്രചരിക്കുന്ന ട്രോളുകള്‍ക്കെതിരെ കോഹ്‌ലി പായിച്ച ഷോട്ട് ബുദ്ധിജീവി ചമയുന്ന ഈ വിഭാഗക്കാരെ ശരിക്കും ഞെട്ടിച്ചു.

ലോകകപ്പിലെ തുടരെയുള്ള വിരാടിന്റെ വീരോചിത ഇന്നിംഗ്‌സ് പുറത്തുവരുന്നതിനിടെ അനുഷ്‌ക ശര്‍മ്മക്കെതിരെ ട്രോളുകള്‍ പോസ്റ്റ് ചെയ്താണ് സോഷ്യല്‍ മീഡിയ ആഘോഷിച്ചു തിമിര്‍ത്തത്.ഇവര്‍ക്ക് ചുട്ട മറുപടിയുമായി കോഹ്‌ലി രംഗത്തെത്തുകയായിരുന്നു.വിരാടുമായുള്ള പ്രണയം അവസാനിപ്പിച്ചതിന് നന്ദിയുണ്ടെന്ന് അനുഷ്‌ക ശര്‍മ്മയോട് പറഞ്ഞുകൊണ്ടും വിരാടിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സിനു കാരണം അനുഷ്‌കയാണെന്നും പറഞ്ഞുള്ള ട്രോളുകള്‍ പുരോഗമിക്കുന്നതിനിടെ കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചു ‘നാണമില്ലേ ഇത്തരം ട്രോളുകള്‍ പോസ്റ്റ് ചെയ്യാന്‍.ഒരു കാലത്ത് എനിക്ക് ഏറ്റവും അധികം പോസിറ്റിവിറ്റി ലഭിക്കാനിടയായ വ്യക്തിയാണ് അനുഷ്‌ക’ എന്നും വിരാട് വ്യക്തമാക്കി.ന്യൂജനറേഷന്‍ ആക്ഷേപഹാസ്യകാര്‍ക്ക് ഒരുപക്ഷേ ഇത്തരം ചുട്ട മറുപടി ലഭിക്കുന്നത് ആദ്യമായിട്ടായിരിക്കാം.സോഷ്യല്‍ മീഡിയ സ്ത്രീത്വത്തെ മാനിക്കുകയെന്ന നിലമറന്നതിനുള്ള ശാസനയായി കോഹ്‌ലിയുടെ പോസ്റ്റ്.

INDIANEWS24.COM Sport Desk

Leave a Reply