728-pixel-x-90-2-learn
728-pixel-x-90
<< >>

ഇതാണ് പെണ്‍പിളൈ ഒരുമൈ

കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ തമിഴ്‌നാട്ടിലും ബംഗാളിലും ഭരണതുടര്‍ച്ച.ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ തമ്മില്‍ പല കാര്യങ്ങളിലും സാമ്യത നിലനില്‍ക്കുമ്പോഴാണ് ഇന്നു വന്ന തെരഞ്ഞെടുപ്പ് ഫലത്തിലും ഈ രണ്ട് നേതാക്കളും നേതൃത്വം നല്‍കുന്ന പാര്‍ട്ടിക്ക് അധികാരതുടര്‍ച്ചയുണ്ടാകുന്നുവെന്നപ്രത്യേകത കൂടി കടന്നുവരുന്നത്.

എ ഐ എ ഡി എം കെ വ്യക്തമായ ലീഡോടെ ഭരണം നിലനിര്‍ത്തുമ്പോള്‍ ജയലളിതയുടെ നേതൃത്വത്തില്‍ പാര്‍ട്ടി എം ജി ആറിന് ശേഷം ചരിത്രം തിരുത്തുകയാണ്.എം ജി ആറിന്റെ കാലത്താണ് മുമ്പ് തമിഴ്‌നാട്ടില്‍ ഭരണ തുടര്‍ച്ച ഉണ്ടായത്.2011നെ അപേക്ഷിച്ച് ഡി എം കെ വന്‍ മുന്നേറ്റം നടത്തിയെങ്കിലും ഭരണം പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ല.കഴിഞ്ഞ തവണ 23 സീറ്റില്‍ ഒതുങ്ങിയതില്‍ നിന്നും പ്രതിപക്ഷത്തെ ശക്തമായ സാന്നിധ്യമാകാന്‍ അവര്‍ക്ക് സാധിച്ചു.വിജയകാന്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മൂന്നാം ശക്തി ഇവിടെ നിഷ്പ്രഭമായി.ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ തമിഴ്‌നാട് രാഷ്ട്രീയം വീണ്ടും എ ഐ എ ഡി എം കെ – ഡി എം കെ എന്ന രണ്ട് പാര്‍ട്ടികള്‍ക്കപ്പുറത്തേക്കില്ലെന്ന് കൂടി ഉറപ്പിക്കുന്നു.എങ്കിലും കേരളത്തിലേതുപോലെ ഇതുവരെ അക്കൗണ്ട് തുറക്കാതിരുന്ന ബി ജെ പി മൂന്ന് സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാളില്‍ മമതയെ തുരത്താന്‍ കോണ്‍ഗ്രസും സി പി എമ്മും കൈകോര്‍ത്തിട്ടും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ത്രിണമൂര്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുകയാണുണ്ടായത്.സാധാരണ ഗതിയില്‍ ഭരണതുടര്‍ച്ച പ്രാപ്യമെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുകയെന്ന മമതയുടെ ശക്തമായ നേതൃത്വത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.ഇവിടെ പ്രധാന പ്രതിപക്ഷമായ ഇടത് – കോണ്‍ഗ്രസ് സഖ്യത്തിന് നാമമാത്രമാകാനേ സാധിച്ചിട്ടുള്ളു.ഭരണ കക്ഷി നേടിയ നാലിലൊന്ന് സീറ്റിന് തൊട്ട് മുകളില്‍ മാത്രമാണ് സഖ്യത്തിന് എത്താനായത്.

INDIANEWS24.COM National Desk

Leave a Reply