728-pixel-x-90-2-learn
728-pixel-x-90
<< >>

ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നു. നാശം വിതച്ച് മൂന്നിരട്ടി വെള്ളം പുറത്തേക്ക് ഒഴുകുന്നു.

കൊച്ചി:ശക്തമായ മഴ വര്‍ദ്ധിച്ചതോടെ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിക്കുകയും ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ കൂടി തുറക്കേണ്ടിയും വന്നു.ഇപ്പോള്‍ 40 സെന്റീമിറ്ററാണ് തുറന്നിരിക്കുന്നത്. സെക്കന്റില്‍ ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ 125 ക്യമെക്‌സ് വെള്ളമാണ് ഡാമില്‍ നിന്ന് പുറത്തേക്ക് വിടുന്നത്. ഡാമിലേക്കുളള നീരൊഴുക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം പുറത്തേക്ക് വിടേണ്ട സ്ഥിതി വന്നാല്‍ പല ജില്ലകള്‍ തന്നെ വെള്ളത്തിനടിയിലാകും എന്നതാണ് വസ്തുത.കെ.എസ്.ഇ.ബിയോട് അതീവ ജാഗ്രതാ നിര്‍ദ്ദേശം കൊടുത്തിരിക്കുകയാണ്.അര്‍ദ്ധരാത്രിയില്‍ 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്.ഇന്ന് രാവിലെ അത് 2401 അടിയായി ഉയര്‍ന്നുകഴിഞ്ഞു.
മൂന്നാമത്തെ ഷട്ടര്‍ 50 സെന്‍ീമീറ്റര്‍ ഉയര്‍ത്തി സെക്കന്റില്‍ 50ഘനമീറ്റര്‍ ജലമാണ് ഒഴുക്കിവിടുന്നത്.2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.
സംസ്ഥാനത്തെ ഇപ്രാവശ്യത്തെ മഴക്കെടുതിമൂലം 23മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയതിരിക്കുന്നത്.ഇടുക്കി,വയനാട്,മലപ്പുറം,ചെട്ടിയാര്‍ എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി വമ്പിച്ച നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.കണ്ണൂരില്‍ നിന്ന് മലപ്പുറത്തേക്ക് ദുരന്തനിവാരണത്തിനായി സൈന്യം പുറപ്പെട്ടു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അടിയന്തിര യോഗം വിളിച്ചുകൂട്ടിയിരിക്കുകയാണ്.Pinarayi-Vijayan തലസ്ഥാനത്ത് മുഖ്യമന്ത്രി മന്ത്രിമാരും, ഉദ്യോഗസ്ഥരുമായി
അടിയന്തിര യോഗം നടന്നുകൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി അടിയന്തിര സഹായം അനുവദിച്ചിട്ടുണ്ട്..തമിഴ്‌നാട് ഗവണ്മന്റ് കേരളത്തിന് പത്ത് കോടിയുടെ ധനസഹായവും വാഗ്ദാനം ചെയ്തിരിക്കുകയാണ്‌
INDIANEWS24 KOCHI

Leave a Reply