jio 800x100
jio 800x100
728-pixel-x-90
<< >>

ഇടുക്കി-ഇടമലയാർ ഡാമുകളുടെ ഷട്ടറുകൾ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി നാളെ തുറക്കും

കൊച്ചി:ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി  ഇടുക്കി ഡാം ചൊവ്വാഴ്‌ച രാവിലെ 11 മണിക്ക്‌ തുറക്കും. ഇടുക്കി ചെറുതോണി ഡാമിന്റെ രണ്ട്‌ ഷട്ടറുകൾ 50 സെന്റിമീറ്റർ വീതം തുറക്കാനാണ്‌ തീരുമാനം.

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ്‌ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്‌.  ഇടുക്കി ഡാമില്‍ ഇന്ന് ആറ് മണിക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും. പൊതു ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കും. മൈക്ക് അനൗണ്‍സ്‌മെന്റ് ഉള്‍പ്പെടെയുള്ള മുന്നറിയിപ്പ് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കലക്‌ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. പെരിയാറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്

ചൊവ്വാഴ്ച രാവിലെ 7ന് അപ്പർ റൂൾ കർവിൽ ജലനിരപ്പ് (2398.8 അടി ) എത്തുമെന്നാണ്‌ കരുതുന്നത്‌.

ഇടുക്കി ഡാം കൂടാതെ  ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിന്റെ ഭാഗമായി  ഇടമലയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുക നാ ളെ രാവിലെ ആറു മണിക്ക് 80 സെ.മീ വീതം ഉയർത്തുമെന്ന്‌ ജില്ലാ കലക്‌ടർ അറിയിച്ചു. 100 ക്യൂബിക് മീറ്റർ / സെക്കന്റ് അളവിലാണ് ജലം ഒഴുക്കുന്നത്. ഇതു മൂലം കാര്യമായ വ്യതിയാനം പെരിയാറിലെ ജലനിരപ്പിൽ പ്രതീക്ഷിക്കുന്നില്ല.

ഇടമലയാറിലെ ജലനിരപ്പിൽ ആശങ്കപ്പെടേണ്ടതില്ലെങ്കിലും മുൻകരുതൽ എന്ന നിലയിലും, തുലാവർഷത്തോടനുബന്ധിച്ച് വരും ദിവസങ്ങളിൽ ശക്തമായ മഴയും നീരൊഴുക്കും ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തിയുമാണ് ഈ നടപടി. ഇതിന് ഇടുക്കി ഡാമിന്റെ ഷട്ടറുകളും തുറക്കുന്നതിനാൽ രണ്ട് ഡാമുകളിൽ നിന്നും ഒരേ സമയം ജലം ഒഴുക്കി വിടുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടി കൂടിയാണ് ഇടമലയാറിലെ അധികജലം ഒഴുക്കി നിരപ്പ് ക്രമീകരിച്ചു നിർത്തുന്നത് എന്നു അധികൃതർ അറിയിച്ചു.

INDIANEWS24 KOCHI DESK

Leave a Reply