ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401.33 അടിയായി ഉയര്‍ന്നു. ഇപ്പോഴും നീരോഴുക്ക് ശക്തമാണ്. ജലനിരപ്പ് 2402 അടിയിലെത്തിയാല്‍ അണക്കെട്ടു തുറക്കുമെന്നു കഴിഞ്ഞദിവസം കെഎസ്ഇബി അധികൃതര്‍ അറിയിച്ചിരുന്നു.
ഇന്നലെ 2401.05 അടി ആയിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. തുളുന്പാറായ അണക്കെട്ടിലെ വെള്ളത്തിന്റെ മര്‍ദ്ദം എന്തെങ്കിലും പ്രത്യാഘാതമുണ്ടാക്കുമോ എന്നത് കെഎസ്ഇബിയെ അലട്ടുന്നുണ്ട്. 21 വര്‍ഷം മുന്‍പാണ് അവസാനമായി അണക്കെട്ടു തുറന്നത്.
പദ്ധതി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. 68 മില്ലിമീറ്റര്‍ മഴ ഇന്നലെ വൃഷ്ടി പ്രദേശത്തു രേഖപ്പെടുത്തി. സംഭരണശേഷിയുടെ 97.78% വെള്ളം ഇപ്പോള്‍ അണക്കെട്ടിലുണ്ട്. കെഎസ്ഇബി ചീഫ് എന്‍ജിനീയര്‍ കെ.കെ. കറുപ്പന്‍കുട്ടി ഇന്ന് ഇടുക്കി-ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കും.
indianews24.com/uk