728-pixel-x-90-2-learn
728-pixel-x-90
<< >>

ഇടുക്കി : ജലനിരപ്പ്‌ 2400 അടിയായി:

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ആറുവര്‍ഷത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ജലനിരപ്പായ 2400 അടിയിലെത്തി. 2403 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.
അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ദിവസവും അരയടി വെള്ളം വീതം ഉയരുന്നുണ്ട്. ഇന്നലെ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ 70 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. പീരുമേട് താലൂക്കില്‍ 123 മില്ലീമീറ്ററും ഉടുമ്പന്‍ചോല താലൂക്കില്‍ 25.8 മില്ലീമീറ്ററും ദേവികുളത്ത് 70.2 മില്ലീമീറ്ററും തൊടുപുഴയില്‍ 32.7 മില്ലീമീറ്ററും മഴ ലഭിച്ചു.ഇപ്പോഴത്തെ അളവില്‍ ജലം ഒഴുകിയെത്തിയാല്‍ നാലുദിവസത്തിനുള്ളില്‍ അണക്കെട്ട് പൂര്‍ണ്ണ സംഭരണശേഷിയിലെത്തും. ഇപ്പോള്‍ ആകെ സംഭരണശേഷിയുടെ 96 ശതമാനം ജലമാണ് അണക്കെട്ടിലുള്ളത്.
ചെറുതോണിയില്‍ കണ്‍ട്രോള്‍ റൂം ഇന്ന് രാവിലെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ആവശ്യമായി വരുന്ന പക്ഷം ചെറുതോണി ഡാമിന് താഴെയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ അജിത് പാട്ടീല്‍ ഏഴ് വില്ലേജ് ഓഫിസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമായ അറിയിപ്പുകള്‍ നല്‍കുന്നതിനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്നുമുതല്‍ ഓരോ മണിക്കൂറിലും ജലനിരപ്പിന്റെ അളവ് ശേഖരിക്കും. ഇന്നലെ മൂന്നുതവണ ജലനിരപ്പ് അളവ് രേഖപ്പെടുത്തി.
കെഎസ്ഇബി ഡാം റിസര്‍ച്ച് വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ പി പി കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ കലക്ടറെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ ധരിപ്പിക്കും. നാളെ ഡാം സേഫ്റ്റി ചീഫ് എന്‍ജിനീയര്‍ കെ കെ കറുപ്പന്‍കുട്ടി അണക്കെട്ട് സന്ദര്‍ശിക്കും. 180 കുടുംബങ്ങളെ പെരിയാര്‍ തീരത്ത് നിന്നും ഒഴിപ്പിക്കേണ്ടിവരുമെന്നാണ് കെഎസ്ഇബി കണ്ടെത്തിയിട്ടുള്ളത്.1981  ലും 1992 ലുമാണ് മുമ്പ് ഇടുക്കി അണക്കെട്ട് തുറന്നി്ട്ടുള്ളത്. എന്നാല്‍ കാലവര്‍ഷത്തില്‍തന്നെ അണക്കെട്ട് പൂര്‍ണ്ണ സംഭരണശേഷിയിലെത്തുന്നത് ഇതാദ്യമായാണ്.
www.indianews24.com

Leave a Reply