728-pixel-x-90-2-learn
728-pixel-x-90
<< >>

ഇടുക്കിയില്‍ ആശങ്കയകലുന്നു,ജലനിരപ്പ് 2399.20 അടിയായി കുറഞ്ഞു

ഇടുക്കി: ഇടുക്കിയില്‍ ആശങ്കയകലുന്നു.ഡാമിലെ ജലനിരപ്പ് 2399.20 അടിയായി കുറഞ്ഞു.ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞുവെങ്കിലും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടില്ല. അതേസമയത്ത് സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്നലെ ഇടുക്കിയിലെ  പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ  നേതാവ് രമേശ് ചെന്നിത്തലയും ചീഫ് സെക്രട്ടറി ടോം ജോസും നിരീക്ഷിച്ചു.മോശം കാലാവസ്ഥ മൂലം ഇവര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ഇടുക്കിയില്‍  ഇറക്കാനായില്ല.തുടര്‍ന്ന് വയനടിലെയും എറണാകുളം ജില്ലയിലെയും  പ്രളയ മേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സന്ദര്‍ശിച്ചു.വെള്ളപ്പൊക്ക ദുരിതത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്തെ ഓണം വാരാഘോഷം വേണമോയെന്ന കാര്യം ചൊവ്വാഴ്ച മന്ത്രിസഭാ യോഗം തീരുമാനിക്കും. ഘോഷയാത്രയും ദീപാലങ്കാരവും ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. വെള്ളപ്പൊക്ക ദുരിതത്തിന്‍റെ പശ്ചാത്തലത്തിൽ തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്രയോട് അനുബന്ധിച്ചുള്ള ആഘോഷപരിപാടി ഉപേക്ഷിച്ചു . കലാപരിപാടികൾക്കായി സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് നഗരസഭയുടെ തീരുമാനം.

കേരളത്തിന്റെ പ്രളയക്കെടുതി നേരിട്ട് വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ്‌ സിംഗ് ഇന്ന് സംസ്ഥാനത്തെത്തും.അദ്ദേഹം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരുമായി വൈകിട്ട് ചർച്ച നടത്തും.

INDIANEWS24 SPECIAL DESK

 

Leave a Reply