jio 800x100
jio 800x100
728-pixel-x-90
<< >>

ഇടുക്കിയിലെ സ്വര്‍ണ്ണപ്പുകയില്‍ തിയേറ്ററുകളില്‍ ലഹരി നിറയുന്നു !!!

കൊച്ചി: ഒന്നു പുകച്ചവന് ഒരിക്കല്‍ കൂടി പുകക്കാനും ഇതു വരെ പുകയ്ക്കാത്തവന് ഒന്നു പുകച്ചു നോക്കാനും ഇടുക്കി ഗോള്‍ഡ്‌ കേരളത്തിലെ തിയറ്റരുകളില്‍ ലഹരി നിറയ്ക്കുന്നു . സിനിമ സംവിധായകന്‍റെതാണ്എന്ന് ശക്തിയായി പറയുകയാണ് ആഷിക് അബു , ഇടുക്കി ഗോള്‍ഡിലൂടെ . വിസ്മൃതിയില്‍ ആയ ഒരു പിടി അഭിനേതാക്കളെ  സ്വര്‍ണ്ണ പുക കുഴലിലൂടെ സ്ഫുടം ചെയ്തെടുക്കുകയാണ് ആഷിക് അബു.

ഫേസ്ബുക്കിലും  ഇതര സോഷ്യല്‍ മീഡിയകളിലും ചിത്രത്തെക്കുറിച്ച് പരക്കുന്ന നെഗറ്റീവ് അഭിപ്രായങ്ങള്‍ ഏറിയ പങ്കും ഇടുക്കി ഗോള്‍ഡ്‌ രുചിക്കാത്തവരുടെതാണെന്ന്കരുതാനേ തരമുള്ളൂ. സിനിമയെന്ന മാധ്യമത്തിന്‍റെ പരിമിതികളെ സധൈര്യം മറികടക്കുകയാണ് ആഷിക് അബുവും കൂട്ടരും. കൊച്ചിയിലെ മള്‍ട്ടി പ്ലക്സുകളിലെ ലേറ്റ്  നൈറ്റ്‌ ഷോസ് പോലും ഹൗസ്ഫുള്‍ ആകുന്നത് ചിത്രം കണ്ടവരുടെ റഫറന്‍സ് കൊണ്ട് തന്നെ ആണ്. IDUKKI GOLD IS NOT ABOUT DRUGS….. BUT, ITS ABOUT FRIENDS AND FRIENDSHIPS എന്ന് സെല്ലുല്ലോയിഡില്‍ കലാപരമായി അടയാളപ്പെടുത്തുകയാണ് ഈ ചിത്രം.

രവീന്ദ്രന്‍, മണിയന്‍പിള്ള രാജു , ബാബു ആന്റണി എന്നിവര്‍ക്ക് ഒരു മൃതസഞ്ജീവനി ആണ് ഈ സ്വര്‍ണ്ണ പുക  നല്‍കിയിരിക്കുന്നത്. ലാലിനും വിജയ രാഘവനും അടുത്തിടെ ലഭിച്ച മികച്ച വേഷങ്ങള്‍ തന്നെ ആണ് ഇടുക്കി ഗോള്‍ഡിലേത് . നാല്പതുകളിലെത്തിയ പ്രസീത മേനോനും സജിത മഠത്തി ലും “നായികമാരായി” നിറഞ്ഞ ചിത്രത്തില്‍ ജോയ് മാത്യു വിനും ഉണ്ട് ശക്തമായ ഒരു സാന്നിദ്ധ്യം.

ഏതായാലും ഇടുക്കിയിലെ കഞ്ചാവ് തോട്ടങ്ങളും സാക്ഷാല്‍ കഞ്ചാവും ആദ്യമായി അഭ്രപാളികളില്‍ പകര്‍ത്തിയ ലോകത്തിലെ ആദ്യത്തെ സംവിധായകന്‍ എന്ന ഖ്യാതി ഇനി ആഷിക് അബുവിന് സ്വന്തം.

സൗഹൃദത്തിനും പ്രണയത്തിനും മാത്രമേ നിത്യ യൗവ്വനവും അതി സാഹസികതയും പകര്‍ന്നു തരാന്‍ കഴിയൂ എന്ന് ഇടുക്കി ഗോള്‍ഡ്‌ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഒപ്പം മനുഷ്യനെ മയക്കുന്ന ഏതൊരു “കറുപ്പിനും” മേലെയാണ് കളങ്കമില്ലാത്ത സൗഹൃദം എന്ന ശക്തമായ തിരിച്ചറിവ് കൂടിയാണ് ഇടുക്കി ഗോള്‍ഡ്‌.

ആഖ്യാനത്തിലെ മികവു പ്രത്യേകിച്ച് ഫ്ലാഷ് ബാക്കുകളുടെ സന്നിവേശം എടുത്തു പറയേണ്ടതാണ്‌. സൗഹൃദം എന്ന ഒറ്റ ELEMENT- മായി  35 വര്‍ഷങ്ങളുടെ കഥ പറയുന്ന ഇടുക്കി ഗോള്‍ഡില്‍  നര്‍മത്തിന്റെ GOLDEN MOMENTS ഏറെയുണ്ട്ണ്ട്. ഇടുക്കി ഗോള്‍ഡ്‌ എന്താണ് എന്ന് അത് അനുഭവിച്ചവര്‍ക്കേ അറിയൂ എന്നും  ഈ ചിത്രം പറയാതെ പറയുന്നുണ്ട്. പരോക്ഷമായ ഈ പ്രമോഷനെ നിര്‍വ്വീര്യമാക്കാന്‍ ആരംഭത്തിലും ഇടവേളകളിലും കാണിക്കുന്ന സോദ്ദേശ സന്ദേശങ്ങളെ  പ്രേക്ഷകര്‍ ഉള്‍ക്കൊണ്ടാല്‍ ല്‍ നന്ന്. ഏതായാലും ഒരു സിനിമ കണ്ടു സ്വബുദ്ധി ഉള്ള ആരും ഇതു വരെ നന്നാവുകയോ വഴി പിഴച്ചു പോകുകയോ ചെയ്തിട്ടില്ല. തീര്‍ച്ചയായും കഥ പറയുമ്പോള്‍ , ക്ലാസ്സ്‌ മേറ്റ്സ്, ഇന്‍ ഹരിഹര്‍ നഗര്‍ തുടര്‍ ചിത്രങ്ങള്‍ എന്നിവയ്ക്കൊക്കെ ഏറെ മേലെയാണ് സൗഹൃദത്തെ കുറിച്ച് മാത്രം ചിന്തിച്ച ഈ ചിത്രം.

SANU INDIA NEWS

Idukki-Gold-Poster

 

 

Leave a Reply