728-pixel-x-90-2-learn
728-pixel-x-90
<< >>

ഇടത്തരക്കാരെ പാടേ അവഗണിച്ചു

ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തില്‍ ശ്രദ്ധേയമായ നോട്ടുപരിഷ്‌കരണത്തിന് പിന്നാലെയെത്തിയ ബജറ്റ് ജനങ്ങള്‍ ഉറ്റുനോക്കിയത് ഏറെ പ്രതീക്ഷയോടെ.എന്നാല്‍ സാധാരണക്കാരനും ഇടത്തരക്കാര്‍ക്കും ആശ്വസിക്കാന്‍ ഒന്നുമില്ലാത്ത ബജറ്റാണ് ബുധനാഴ്ച്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചത്. മൊത്തം ജനസംഖ്യയെടുക്കുമ്പോള്‍ ബജറ്റ് മുന്നോട്ടുവെച്ച തീരുമാനങ്ങള്‍ ഏറെ കുറേ ഗുണകരമാണെങ്കിലും ഇത് മാക്രോ എക്കണോമിക് തലത്തിലേ പ്രതീക്ഷയ്ക്കു വകയുള്ളു.

കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെ നവംബറില്‍ സര്‍ക്കാര്‍ നടത്തിയ ചടുലനീക്കത്തോടെ രാജ്യത്തെ ബാങ്കിംഗ് മേഖല ശരിക്കും ശക്തിപ്രാപിച്ചതാണ്.ബാങ്ക് നിക്ഷേപം ഗണ്യമായി കൂടാന്‍ കാരണമായതോടെ ബജറ്റില്‍ ഏറെ ഇളവുകളും സാധാരണക്കാരും ഇടത്തരക്കാരും പ്രതീക്ഷിച്ചിരുന്നു. പ്രധാനമായും ആദായനികുതി പരിധി ഉയര്‍ത്തുമെന്ന പ്രതീക്ഷ നിലനിന്നിരുന്നു.അതുണ്ടായില്ലെന്നതാണ് എടുത്തുപറയേണ്ടത്.മറ്റു ചില റിബേറ്റുകള്‍ കൂടി കണക്കിലെടുത്താല്‍ മൂന്ന് ലക്ഷം വരെ നികുതിയില്‍ നിന്നും ഒഴിവാകുമെങ്കിലും അത് എത്രത്തോളം ഫലപ്രാപ്തമാകുമെന്ന ആശങ്ക മാറുന്നില്ല.അഞ്ച് ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതി പത്തില്‍ നിന്നും അഞ്ച് ശതമാനമായി കുറച്ചെന്നുള്ളതാണ് മറ്റൊരു നേട്ടമായി പറയുന്നത്.എന്നാല്‍ ഈ വിഭാഗത്തില്‍ പെടുന്നവര്‍ എത്രോത്തോളം വരുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.ഇതിനൊപ്പം അഞ്ച് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്‍ ഉണ്ടായിരുന്ന 5000 രൂപയുടെ ഇളവ് 2500 ആയി കുറച്ചുവെന്നതും എടുത്തു പറയേണ്ടതാണ്.പിന്നീടുള്ള ഇളവുകള്‍ വ്യവസായങ്ങള്‍ക്കും വന്‍കിട കമ്പനകികള്‍ക്കുമാണ് അനുവദിച്ചിരിക്കുന്നത്.ഇടത്തരക്കാരെ പാടെ അവഗണിച്ചെന്നത് ഇതില്‍ നിന്നും വ്യക്തമാണ്.

സാധാരണക്കാരെ കേന്ദ്രീകരിച്ചു പ്രഖ്യാപിച്ച ബാക്കി പദ്ധതികളെന്ന് കൊട്ടിഘോഷിക്കുന്നവയില്‍ ശരിയായ രീതിയില്‍ ഗുണം ചെയ്യുന്നത് ചിലതൊക്കെ മാത്രമേ ഉള്ളു.ദീര്‍ഘദൂരയാത്രയ്ക്കും മറ്റും ജനങ്ങള്‍ ആശ്രയിക്കുന്ന പൊതുഗതാഗത സംവിധാനമായ റെയില്‍വേയിലെ ഐ ആര്‍ ടി സി ബുക്കിംഗ് സര്‍വ്വീസ് ചാര്‍ജ് നിര്‍ത്തലാക്കിയത് സാധാരണക്കാര്‍ക്ക് ഗുണംചെയ്യും.തൊഴിലുറപ്പ് പദ്ധതിക്കായി കൂടുതല്‍ പണം നീക്കിവെച്ചതും സ്വയം തൊഴില്‍ കണ്ടെത്തുന്ന യുവാക്കളെ കേന്ദ്രീകരിച്ച് നടത്തിയ പ്രഖ്യാപനങ്ങളും ഏറെ സ്വാഗതാര്‍ഹമാണ്.ഇങ്ങനെ ചിലതെല്ലാം ഒഴിച്ചാല്‍ ബജറ്റിലെ നേട്ടമായി പറയുന്നത് സാധാരണക്കാരിലേക്കെത്താന്‍ കുറേ താമസം വരുമെന്നത് സംശയമില്ലാത്തതാണ്.

INDIANEWS24.COM National Desk

Leave a Reply