728-pixel-x-90-2-learn
728-pixel-x-90
<< >>

ഇടതു തരംഗത്തിലേക്ക് ചെങ്ങന്നൂര്‍

ചെങ്ങന്നൂർ: ഇടതു തരംഗത്തിലേക്ക് ചെങ്ങന്നൂര്‍ നീങ്ങുന്നു.ഇതിനകം പതിനാലായിരത്തില്‍പ്പരം വോട്ടുകളുടെ ലീഡ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ കരസ്ഥമാക്കി.മാന്നാർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യ റൗണ്ടിൽ എണ്ണിയത്. ഇവിടെ ഇടത് സ്ഥാനാർഥി സജി ചെറിയാൻ 2,700 വോട്ടുകളുടെ ഭൂരിപക്ഷം നേടി. കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രങ്ങളിലും എൽഡിഎഫ് വ്യക്തമായ മുന്നേറ്റമാണ് നടത്തിയത്. ശക്തമായ സ്വാധീനമാകുമെന്ന് പ്രതീക്ഷിച്ച എൻഡിഎ സ്ഥാനാർഥി പി.എസ്.ശ്രീധരൻപിള്ള മൂന്നാം സ്ഥാനത്താണ്. രണ്ടാം റൗണ്ടിൽ പാണ്ടനാട് പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണിയത്. ഇവിടെയും ഇടത് തരംഗമാണ് കാണാൻ കഴിഞ്ഞത്. രണ്ടാം റൗണ്ടിൽ യുഡിഎഫ് ചിലിയിടങ്ങളിൽ പിടിച്ചുനിന്നെങ്കിലും ആദ്യ റൗണ്ടിലെ മികച്ച ലീഡ് എൽഡിഎഫ് തുടരുകയായിരുന്നു. ഭൂരിഭാഗം ബൂത്തുകളിലും ബിജെപിക്ക് വലിയ വോട്ടു ചോർച്ചയാണ് ഉണ്ടായിരിക്കുന്നത്.

കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ടു പഞ്ചായത്തുകളാണ് മാന്നാറും പാണ്ടനാടും. ഇവിടങ്ങളിൽ എൽഡിഎഫ് മുന്നേറ്റം നടത്തിയത് യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. 

Leave a Reply