728-pixel-x-90-2-learn
728-pixel-x-90
<< >>

ഇടതിനെ തള്ളാതെ, കൊള്ളാതെ മാണി

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കേരളത്തിലെ ഐക്യമുന്നണിബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടാക്കുന്നു. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ഇടതുമുന്നനിയോടോപ്പം സമരത്തില്‍ അണിനിരക്കുമെന്ന് കേരളാ കോണ്ഗ്രസ് നേതാവും ധനമന്ത്രിയുമായ കെ എം മാണി പ്രഖ്യാപിച്ചു. യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേരുമോ എന്ന ചോദ്യം നിക്ഷേധിക്കാനും മാണി തയ്യാറായില്ല. ഇപ്പോള്‍ ഭരണമാറ്റത്തിന്‍റെ സാധ്യതയില്ല എന്ന് പറഞ്ഞ മാണി പക്ഷേ ജനിക്കാനിരിക്കുന്ന കുഞ്ഞിന്‍റെ ജാതകം നേരത്തെ നോക്കേണ്ടതില്ലല്ലോ എന്ന് കൂട്ടിച്ചേര്‍ത്തു. കേരളാ കോണ്ഗ്രസ് ജേക്കബ് വിഭാഗവും യുഡിഎഫില്‍ കലാപക്കൊടി ഉയര്‍ത്തിക്കഴിഞ്ഞു.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ ക്രിസ്തീയ സഭകള്‍ രംഗത്ത്‌ വന്നതാണ്‌ കടുത്ത നിലപാട് സ്വീകരിക്കാന്‍ കേരളാ കോണ്ഗ്രസുകളെ നിര്‍ബന്ധിതരാക്കിയത്. കര്‍ഷകപ്രേമം യഥാര്‍ത്ഥമാണെങ്കില്‍ അധികാരസ്ഥാനങ്ങള്‍ രാജിവെച്ച് പ്രതിക്ഷേധത്തില്‍ പങ്കുചേരാന്‍ കേരളാ കോണ്ഗ്രസുകള്‍ക്ക് ക്രിസ്തീയസഭകള്‍ അന്ത്യശാസനം നല്‍കിയിരുന്നു.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രിസ്തീയസഭകളെയും വിശ്വാസികളെയും ഒപ്പം നിര്‍ത്താനുള്ള സുവര്‍ണാവസരമായാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ എല്‍ഡിഎഫ് കാണുന്നത്. പാലക്കാട് നടക്കുന്ന പാര്‍ടി പ്ലീനത്തിന്റെ ഭാഗമായുള്ള സെമിനാറിലേക്ക് മാണിയെ സിപിഐ എം ക്ഷണിച്ചിട്ടുണ്ട്.

Leave a Reply