728-pixel-x-90-2-learn
728-pixel-x-90
<< >>

ഇക്കൊല്ലവും മാണി തന്നെ ബജറ്റ് അവതരിപ്പിക്കും: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം:ബാര്‍ കോഴ വിവാദം കേരള രാഷ്ട്രീയത്തില്‍ വീണ്ടും തുടര്‍ച്ചയായി എരിഞ്ഞുപുകയുമ്പോള്‍ മന്ത്രി കെ എം മാണിക്ക് മുഖ്യമന്ത്രിയുടെ പൂര്‍ണ പിന്തുണ.ബുധനാഴ്ച്ച നടന്ന മന്ത്രി സഭാ യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്.ഇക്കൊല്ലത്തെ സംസ്ഥാന ബജറ്റ് കെ എം മാണി തന്നെ അവതരിപ്പിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ബാര്‍ കോഴ സംബന്ധിച്ച് ചോദ്യങ്ങളുയര്‍ന്നപ്പോള്‍ നാഥനില്ലാത്ത ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.ബാറുടമകള്‍ എന്ന് പറയുന്നത് ആരെയാണെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.ശബ്ദരേഖകള്‍ വന്നിട്ടും മുഖ്യമന്ത്രി രാജി ആവശ്യപ്പെടാത്തതെന്താണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ശബ്ദരേഖകള്‍ എങ്ങനെ വരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു മറുപടി.പരുമലയില്‍ പള്ളിയില്‍ പോയി സത്യം ചെയ്യാമോയെന്ന ആര്‍ ബാലകൃഷ്ണ പിള്ളയുടെ ചോദ്യത്ത കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി ഒരു ചിരിയില്‍ മറുപടി ഒതുക്കി.ബാര്‍ കോഴ കേസ് അന്വേഷിക്കുന്ന എ ഡി ജി പി. ജേക്കബ് തോമസിനെ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടില്ല. ഡി ജി പി റാങ്കിലേക്ക് ഉയര്‍ത്താനുള്ളവരുടെ പട്ടിക തയ്യാറാക്കുന്നത് സാധാരണ നടപടിക്രമം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

INDIANEWS24 TVPM

Leave a Reply