728-pixel-x-90-2-learn
728-pixel-x-90
<< >>

ഇക്കുറി ഓണത്തല്ല് സൂപ്പര്‍താരങ്ങളുടെ വക !

കൊച്ചി:ഓണാഘോഷങ്ങളിലെ ഒരു പ്രാധാന ഇനമായിരുന്നു പണ്ടൊക്കെ ഓണത്തല്ല്.അത്തരം ഓണസ്മൃതികളൊക്കെ അസ്തമിച്ചിട്ട് കാലമേറെയായി.പക്ഷെ ഇക്കുറി ഒരു ഓണത്തല്ലിനു കാതോര്‍ക്കുകയാണ് മലയാള സിനിമയുടെ വെള്ളിത്തിര.

മോഹന്‍ലാലിന്‍റെ പെരുച്ചാഴി,മമ്മൂട്ടിയുടെ രാജാധിരാജ,ദിലീപിന്റെ വില്ലാളി വീരന്‍,​ പൃ​ഥ്വ​രാ​ജി​ന്റെ​ ​പി​ക്ക​റ്റ് 43,​​​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​നും​ ​villali veeran dileepബി​ജു​ ​മേ​നോ​നും വീണ്ടും ഒന്നിക്കുന്ന ​ഭ​യ്യ​ ​ഭ​യ്യ​ ​ഫ​ഹ​ദ് ​ഫാ​സി​ലി​ന്റെ​ ​മ​ണി​ര​ത്‌​നം​ എന്നിങ്ങനെയാണ് ഓണത്തല്ലിന്റെ കണക്കു പുസ്തകം.

പെരുച്ചാഴി,രാജധിരാജ,വില്ലാളി വീരന്‍,ഭയ്യ ഭയ്യ എന്നിങ്ങനെ പേരുകളില്‍ത്തന്നെ ആഘോഷത്തിമിര്‍പ്പും പേറിയാണ് സൂപ്പര്‍താരങ്ങള്‍ എത്തുന്നത്. ഫ​ഹ​ദ് ​ഫാ​സി​ലി​ന്റെ​ ​ഇ​യോ​ബി​ന്റെ​ ​പു​സ്ത​കം​ എന്ന ഒരു ചിത്രം കൂടി ​ഓ​ണ​ത്തി​ന് ​എ​ത്തുമെന്നു കരുതുന്നു.

പെ​രു​ച്ചാ​ഴി​യിൽ​രാ​ഗി​ണി​ ​ദ്വി​ഗ​ദേ​യ്‌​യാ​ണ് ​മോഹന്‍ലാലിനു നായിക.​​മു​കേ​ഷും​ ​അ​ജു​ ​വർ​ഗ്ഗീ​സും​ ​ബാ​ബു​രാ​ജു​മാ​ണ് ​പ്ര​ധാ​ന​ ​വേ​ഷ​ത്തിൽ എത്തുന്നു.ഓണത്തിനെത്തുന്ന ഏറ്റവും ചെലവേറിയതും പ്രതീക്ഷയുള്ളതുമായ എന്റര്‍റ്റെയിനര്‍ പെരുച്ചാഴി തന്നെയാണ്.ആ​ഗ​സ്റ്റ് 29​ ​നു എത്തുന്ന പെരുച്ചാഴിയിലെ ലാലിന്റെ മേക്ക് ഓവറും പോസ്റ്ററുകളും ഇതിനകം തരംഗമായിക്കഴിഞ്ഞു. ​

മമ്മൂട്ടിയുടെ രാ​ജാ​ധി​രാ​ജ​യിൽ​ ​റാ​യ് ​ലക്ഷ്മിയാണ്‌ (പഴയ ലക്ഷ്മി റായ്)നാ​യി​ക.​ ​സി​ബി​ ​കെ​ ​തോ​മ​സ്,​ ​ഉ​ദ​യ​കൃ​ഷ്ണ​ ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കു​ന്ന​ ​സി​നി​മ​ ​പൊ​ള്ളാ​ച്ചി​യിൽ​ ​പൂര്‍ത്തിയാകുന്നു.​​സെ​പ്തം​ബർ​ ​അ​ഞ്ചി​നാ​ണ് ​റി​ലീ​സ്.മമ്മൂട്ടിയുടെ മംഗ്ലീഷും മുന്നറിയിപ്പും ഉടന്‍ റിലീസാകും.ഒരു പക്ഷെ സൂപ്പര്‍താരത്തിന്റെ മൂന്നു ചിത്രങ്ങള്‍ ഇക്കുറി ഓണക്കാലത്ത് തിയേറ്ററുകളിലുണ്ടാകും.

റിംഗ്മാസ്റ്ററിന് ശേഷം എത്തുന്ന ​വി​ല്ലാ​ളി​ ​വീ​ര​നിൽ​ ​ന​മി​ത​ ​പ്ര​മോ​ദും​ ​മൈ​ഥി​ലി​യു​മാ​ണ്ദി​ലീ​പി​ന്റെ​ ​നാ​യി​ക​മാർ.​ ചിത്രത്തിനു നേരത്തെ നല്‍കിയിരുന്ന ബുദ്ധേട്ടന്‍ എന്ന പേരാണ് വില്ലാളി വീരനായത്.

pridhiraajമോഹന്‍ലാലുമായുള്ള യുദ്ധചിത്രങ്ങള്‍ക്ക് ശേഷം മേ​ജർ​ ​ര​വി​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നിർ​വ​ഹി​ക്കു​ന്ന​ ​പി​ക്ക​റ്റ് 43 ൽ​ പൃഥിരാജ് നായകനാകുന്നു.​ പു​തു​മു​ഖം​ ​അ​നു​ശർ​മ്മ​യാ​ണ് നായിക.പിക്കറ്റ് 43 അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരുടെ കഥ പറയുന്നു.ബോളിവുഡ് താരം ജാവേദ് ജാഫ്രിയും പ്രധാന വേഷത്തിലെത്തുന്നു.

​ജോ​ണി​ ​ആ​ന്റ​ണി​യുടെ കുഞ്ചാക്കോ ബോബന്‍ – ബിജുമേനോന്‍ ചിത്രമായ ​ഭ​യ്യ​ ​ഭ​യ്യ​ ​യിൽ​ ​നി​ഷ​ ​അ​ഗർ​വാ​ളാ​ണ് ​നാ​യി​ക.​ഇടക്കാലത്തായി നിറം മങ്ങിയ ബിജു മേനോന് പ്രതീക്ഷ നല്‍കുന്ന ചിത്രമാണിത്.ഇ​യോ​ബി​ന്റെ​ ​പു​സ്ത​ക​ത്തിൽ​ ​ഫ​ഹ​ദ്ഫാ​സി​ലി​നൊ​പ്പംലാ​ലും​ ​ജ​യ​സൂ​ര്യ​യുമുണ്ട്. മ​ണി​ര​ത്‌​ന​ത്തിൽ​ ​നി​വേ​ദ​ ​തോ​മ​സും ഇയ്യോബില്‍ ​റീ​നു​മാ​ത്യൂ​സു​മാ​ണ് ​ഫ​ഹ​ദ് ​ഫാ​സി​ലിന്‍റെ നായികമാരായി എത്തുന്നത്.

മലയാള സിനിമയുടെ നേടും തൂണുകളായിരുന്ന വിശിഷ്യ ഓണത്തിനു മെഗാഹിറ്റുകള്‍ ഒരുക്കിയിരുന്ന ജോഷി,സത്യന്‍ അന്തിക്കാട്, ഫാസില്‍,പ്രിയദര്‍ശന്‍,കമല്‍,ഷാജി കൈലാസ്,കെ മധു,തമ്പി കണ്ണന്താനം തുടങ്ങിയ സംവിധയകരൊക്കെ ഇത്തവണത്തെ ഓണത്തിനുണ്ടാകില്ല.ജോഷിയുടെയും സത്യന്‍ അന്തിക്കാടിന്റെയും ചിത്രങ്ങള്‍ ക്രിസ്തുമസിനു എത്തിയേക്കും.അതേ സമയം ഫാസില്‍, കെ മധു,തമ്പി കണ്ണന്താനം എന്നിവര്‍ ഏറെക്കുറെ വിസ്മ്യതിയിലായിക്കഴിഞ്ഞു.പ്രിയദര്‍ശനും ഷാജി കൈലാസും വന്‍ പരാജയങ്ങളെത്തുടര്‍ന്ന് മൌനത്തിലാണ്.കമല്‍ പുതിയ ചിത്രം അനൌണ്‍സ് ചെയ്തിട്ടുണ്ട്.ഏതായാലും വരുംകാല ഓണക്കാലത്ത് മലയാളത്തിന്‍റെ ഹിറ്റ്‌ മേക്കര്‍മാരുടെ മികച്ച ചിത്രങ്ങള്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാനാണ് പ്രേക്ഷകര്‍ക്കിഷ്ടം.

INDIANEWS24 MOVIES

 

bhayya bhayya

iyyobinte pusthakam

 

 

Leave a Reply