728-pixel-x-90-2-learn
728-pixel-x-90
<< >>

ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് കിരീടം ഫോട്ടോഫിനിഷില്‍ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. അവസാന മത്സരത്തില്‍ വെസ്റ്റ്‌ഹാമിനെ ഏകപക്ഷീയമായ രണ്ടു ഗോളിന് തോല്‍പിച്ചാണ് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍മാരായത്. മൂന്ന് വര്‍ഷത്തിനിടെ ഇത് രണ്ടാംതവണയാണ് മാഞ്ചസ്റ്റര്‍ സിറ്റി കിടീടം ചൂടുന്നത്.

മാഞ്ചസ്റ്റര്‍ സിറ്റിക്ക് 38 മത്സരങ്ങളില്‍നിന്ന് 86 പോയിന്‍റ് ലഭിച്ചു. 84 പോയിന്‍റുള്ള ലിവര്‍പൂളിനെയാണ് അവര്‍ പിന്തള്ളിയത്. ചെല്‍സി [82], ആഴ്സണല്‍ [79], എവര്‍ട്ടന്‍ [72] എന്നിവരാണ്‌ മൂന്നു മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍. 64 പോയിന്‍റുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എഴാം സ്ഥാനത്താണ്.

Leave a Reply