ലണ്ടന്‍:ആഷസ് പരമ്പരയ്ക്കിറങ്ങുന്ന ഇംഗ്ലീഷ് ബാറ്റ്സ്മാന്മാര് പരിശീലനത്തിനായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറുടെ മകന് അര്‍ജ്ജുന്റെ സേവനം അമൂല്യമാകുന്നു.സംഭവം കേട്ടാല്‍ ആരും ഞെട്ടിപ്പോകുമെങ്കിലും വാസ്തവം തന്നെയാണ്.രണ്ടാം ടെസ്റ്റിന് മുന്നോടിയായി നടക്കുന്ന ഇംഗ്ലണ്ടിന്റെ പരിശീലന സെഷനില്‍ ഇംഗ്ലീഷ് ബാറ്റ്സ്മാന്മാര്ക്ക് പന്തെറിഞ്ഞു കൊടുക്കുന്നത് അര്ജ്ജുന് തെണ്ടുല്‍ക്കറാണ്.
മത്സരം നടക്കാനിരിക്കുന്ന ലോര്‍ഡ്സിലെ പിച്ച് പേസ് ബൗളിങ്ങിനെ സഹായിക്കുന്നതാണ്.ഇടംകൈയ്യന്‍ പേസര്‍മാര്‍ ഇവിടെ നിര്‍ണ്ണായകമാകുമെന്ന വിലയിരുത്തലും ഉണ്ട്.ഓസ്ട്രേലിയക്കാകട്ടെ മിച്ചല്‍ സ്റ്റാര്‍ക്കിനെയും മിച്ചല്‍ ജോണ്‍സണെയുംപോലുള്ള രണ്ട് ലോകോത്തര ഇടംകൈയന്‍ പേസ് ബൗളര്‍മാരുടെ സാന്നിധ്യം വലിയ മുതല്കൂട്ടാവുകയുമാണ്.ഈ അവസ്ഥയില്‍ പേരിനു പോലും ഒരു ഇടംകൈയ്യന്‍ പേസറില്ലാത്ത ഇംഗ്ലീണ്ടിന്റെ താരങ്ങള്‍ക്ക് പരിശീലിക്കാനാണ് അര്‍ജ്ജുന്റെ സാന്നിധ്യം ആവശ്യമായി വന്നത്.
ബൗളിങ്ങ് ഇതിഹാസവും പാക്കിസ്ഥാന്റെ എക്കാലത്തെയു മികച്ച ബൗളര്‍മാരിലൊരാളും സര്‍വ്വോപരി ഇടംകൈയ്യന്‍ പേസറുമായി വസീം അക്രം മാസങ്ങള്‍ക്ക് മുമ്പ് സച്ചിന്റെ മകന് പരിശീലനം നല്‍കിയിരുന്നു.ബൗളിങ്ങ് മെച്ചപ്പെടുത്താനുള്ള ഉപദേശങ്ങള്‍ നല്‍കിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.താരപുത്രന്റെ ബൗളിങ്ങിനെ കുറിച്ച് പറയുമ്പോള്‍ അക്രത്തിന് നൂറ് നാവാണ് എപ്പോഴും.
ഇപ്പോഴിതാ ലോക ക്രിക്കറ്റ് പ്രേമികള്‍ എക്കാലവും കാത്തിരിക്കുന്ന ആഷസ് ടെസ്റ്റില്‍ നിര്‍ണായക പരിശീലനത്തിനായി അര്‍ജ്ജുനെ ഇംഗ്ലണ്ട് ടീം തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.അലിസ്റ്റര്‍ കുക്ക് അടക്കമുള്ള ഇംഗ്ലണ്ട് താരങ്ങള്‍ക്ക് നെറ്റ്സില്‍ പന്തെറിഞ്ഞുകൊടുത്തതിലൂടെ ലഭിച്ച അനുഭവസമ്പത്ത് അര്ജ്ജുന് ഗുണകരമാകുമെന്നാണ് കരുതുന്നത്.
INDIANEWS24.COM London