728-pixel-x-90-2-learn
728-pixel-x-90
<< >>

ഇംഗ്ലണ്ടില്‍ വെള്ളപ്പൊക്കം രൂക്ഷമാകുന്നു

ലണ്ടന്‍ :ഇംഗ്ലണ്ട് വെള്ളപ്പൊക്കത്തിന്‍റെ കെടുതിയില്‍.  നിരവധി പ്രദേശങ്ങളില്‍ അപകടകരമായ വിധത്തില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി നൂറ് കണക്കിന് ആളുകളെയാണ് അടിയന്തര സഹായ സേന രക്ഷപെടുത്തിയത്.മിക്കവാറും എല്ലാ നദികളും കരകവിഞ്ഞു ഒഴുകിക്കൊണ്ടിരിക്കുന്നു. മാത്രമല്ല തീരപ്രദേശങ്ങളിലുള്ള വീടുകളില്‍ എല്ലാം തന്നെ വെള്ളം കയറിയിട്ടുണ്ട്.താഴ്ന്ന പ്രദേശങ്ങളില്‍ ഇനിയും ജലനിരപ്പ് ഉയരാനാണ് സാധ്യത എന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അടിയന്തരസാഹചര്യം കണക്കിലെടുത്ത്, പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നാളെ നടത്താനിരുന്ന ഇസ്രയേല്‍ സന്ദര്‍ശനം ഒഴിവാക്കി.ഇപ്പോള്‍ രാജ്യം നേരിടുന്ന വെല്ലുവിളി നേരിടാന്‍ ഒരു സര്‍ക്കാരിനു ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും എന്ന് പ്രധാന മന്ത്രി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.വെള്ളപ്പൊക്കക്കെടുതിയില്‍ പെട്ടുപോയ നിരവധി സ്ഥലങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചു.

1600 ലധികം പട്ടാളക്കാരെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ നിയോഗിച്ചിട്ടുണ്ട്.1943 ശേഷം ബ്രിട്ടന്‍ നേരിടുന്ന ഏറ്റവും വലിയ വെള്ളപ്പൊക്ക ഭീഷണിയാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.

 

 

 

Leave a Reply