728-pixel-x-90-2-learn
728-pixel-x-90
<< >>

ഇംഗ്ലണ്ടിലെ ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ നിന്നും പ്രവാസി മലയാളി വിദ്യാര്‍ത്ഥിനിക്ക് എം.ബി.ബി.എസ് ഹോണേഴ്‌സ്

ഇംഗ്ലണ്ട്: ബാച്ചിലര്‍ ഓഫ് മെഡിസിന്‍ ആന്‍ഡ് സര്‍ജറിയില്‍ ഇംഗ്ലണ്ടിലെ പ്രശസ്തമായ ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോണേഴ്സ് യു എ യിലെ പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ റാവുത്തര്‍ക്ക്. യൂണിവേഴ്‌സിറ്റിയില്‍ വെച്ചു നടന്ന ബഹുമതിദാനച്ചടങ്ങില്‍ ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ സര്‍ ആന്റണി സെല്‍ഡന്റെ സാന്നിദ്ധ്യത്തില്‍ യൂണിവേഴ്‌സിറ്റി ഡീന്‍: പ്രൊഫസര്‍ ക്യാരള്‍ സിക്കോറയില്‍ നിന്നും ബിരുദം ഏറ്റുവാങ്ങി. ഇംഗ്ലണ്ടിലെ പ്രശസ്തമായ ഓക്‌സ്‌ഫോര്‍ഡ് യൂണിവേസിറ്റിയില്‍ എവിഡന്‍സ് ബേസ്ഡ് മെഡിസിനില്‍ പോസ്റ്റ് ഗ്രാജ്യുവേഷന്‍ ചെയ്യുന്ന ഫാത്തിമ റാവുത്തര്‍ അവിടെതന്നെയുള്ള ജോണ്‍ റാഡ്ക്ലിഫ് ഹോസ്പിറ്റലില്‍ ഹൗസ് സര്‍ജന്‍സിയും ചെയുകയുമാണിപ്പോള്‍. ബക്കിംഗ് ഹാം യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ബി.ബി.എസ് നേടുന്ന ആദ്യമലയാളികൂടിയാണ് ഫാത്തിമ റാവുത്തര്‍.ഗള്‍ഫിലെ പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ ഫൈന്‍ ഫെയര്‍ ഗ്രൂപ്പിന്റെയും കെയര്‍ കിഡ്‌സ് ബ്രാന്‍ഡിന്റെയും മാനേജിങ്ങ് ഡയറക്ടറും ലോക കേരള സഭ അംഗവും നോര്‍ക്ക റൂട്ട്‌സ് മുന്‍ ഡയറക്ടറുമായ ശ്രീ. ഇസ്മായില്‍ റാവുത്തറുടെ മകളാണ് ഫാത്തിമ റാവുത്തര്‍. മാതാവ് മുംതാസ് റാവുത്തര്‍. ജിബി റാവുത്തര്‍(ഗ്രീന്‍വിച്ച് യൂണിവേഴ്‌സിറ്റി എം.ടെക് ഫസ്റ്റ് റാങ്ക് ഹോള്‍ഡര്‍/ യു.എസ്.എ ),സാറ റാവുത്തര്‍ (കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി കിങ്സ് കോളേജ് സ്‌കൂള്‍, ഇംഗ്ലണ്ട്)എന്നിവര്‍ സഹോദരിമാരാണ്.
FATHIMA`1
ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ സര്‍ ആന്റണി സെല്‍ഡന്റെ സാന്നിദ്ധ്യത്തില്‍ യൂണിവേഴ്‌സിറ്റി ഡീന്‍: പ്രൊഫസര്‍ ക്യാരള്‍ സിക്കോറയില്‍ നിന്നും ഫാത്തിമ റാവുത്തര്‍ ഹോണേഴ്സ് സ്വീകരിക്കുന്നു.

Leave a Reply