jio horizontal
728-pixel-x-90
<< >>

ഇംഗ്ലണ്ടിനെ വീഴ്ത്തി ക്രൊയേഷ്യ ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലിൽ

മോസ്കോ∙ ക്രൊയേഷ്യ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ നേരിടും.എക്സ്ട്രാ ടൈമിൽ സൂപ്പർതാരം മരിയോ മാൻസൂക്കിച്ച് നേടിയ ഗോളിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ക്രൊയേഷ്യ ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലിൽ ഇടം നേടി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ക്രൊയേഷ്യയുടെ വിജയം. കളിയുടെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഇംഗ്ലണ്ട് മുന്നിലായിരുന്നു. മത്സരം തുടങ്ങി അഞ്ചാം മിനുട്ടില്‍  തന്നെ ഇംഗ്ലണ്ട് കരുത്തുകാട്ടി.ആദ്യപകുതിയിൽ കീറൻ ട്രിപ്പിയർ നേടിയ ഗോളിൽ മുന്നിൽക്കയറിയ ഇംഗ്ലണ്ടിനെ രണ്ടാം പകുതിയുടെ അറുപത്തിയെട്ടാം മിനിറ്റില്‍ ഇവാൻ പെരിസിച്ചും  എക്സ്ട്രാ ടൈമിൽ മരിയോ മാൻസൂക്കിച്ചും) നേടിയ ഗോളുകളിലാണ് ക്രോയേഷ്യ തകര്‍ത്തത്.ജൂലൈ 15ന് രാത്രി മോസ്കോയില്‍  നടക്കുന്ന ഫൈനലിൽ  ക്രൊയേഷ്യ ഫ്രാൻസിനെ നേരിടും.

INDIANEWS24 SPORTS DESK

Leave a Reply