jio 800x100
jio 800x100
728-pixel-x-90
<< >>

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് എല്ലാ ഫോര്‍മാറ്റിലും പരമ്പര വിജയം,അവസാന ഏകദിനത്തില്‍ വിജയം ഏഴു റണ്‍സിനു.

പുനെ:ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് എല്ലാ ഫോര്‍മാറ്റിലും പരമ്പര വിജയം.നേരത്തെ ടെസ്റ്റ്‌,ട്വന്റി ട്വന്റി പരമ്പരകള്‍ സ്വന്തമാക്കിയ ഇന്ത്യ, ആവേശം അവസാന ഓവര്‍ വരെ നീണ്ട മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ ഏഴു റണ്‍സിന് തോല്‍പ്പിച്ച് പരമ്പര (2-1) സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 330 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 83 പന്തില്‍ നിന്ന് മൂന്നു സിക്‌സും ഒമ്പത് ഫോറുമടക്കം 95 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സാം കറന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഇംഗ്ലണ്ടിനെ വിജയത്തിന് തൊട്ടടുത്തെത്തിച്ചത്.എട്ടാം വിക്കറ്റില്‍ ആദില്‍ റഷീദിനൊപ്പവും ഒമ്പതാം വിക്കറ്റില്‍ മാര്‍ക്ക് വുഡിനൊപ്പവും അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുകള്‍ തീര്‍ത്ത സാം കറന്‍ ഇന്ത്യയെ അവസാന ഓവറുകളില്‍ സമ്മര്‍ദത്തിലാക്കിയിരുന്നു. എന്നാല്‍ അവസാന ഓവര്‍ എറിഞ്ഞ നടരാജന്‍ ഇന്ത്യയ്ക്ക് ഏഴു റണ്‍സിന്റെ ജയം സമ്മാനിക്കുകയായിരുന്നു.ഈ സമ്പൂര്‍ണ്ണ വിജയത്തോടെ ഇന്ത്യ ലോക ക്രിക്കറ്റിലെ അപ്രമാദിത്വം തുടരുകയാണ്.

INDIANEWS24 SPORTS DESK

Leave a Reply