728-pixel-x-90-2-learn
728-pixel-x-90
<< >>

ആ സൂര്യന്‍ അസ്തമിക്കുന്നു

മുംബൈ: ഇനിയുള്ള അഞ്ച് നാളുകള്‍ ഇന്ത്യ ഉറങ്ങുകയും ഉണരുകയും ചെയ്യുക മുംബൈയിലെ വാംഖടെ സ്റ്റേഡിയത്തില്‍. ക്രിക്കറ്റിലെ ദൈവത്തിന്‍റെ അവസാനദര്‍ശനം ഇവിടെ. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 200 ടെസ്റ്റ്‌ എന്ന നാഴികക്കല്ല് പിന്നിട്ടുകൊണ്ട് ക്രിക്കറ്റിനോട് വിടവാങ്ങുന്നു. വെസ്റ്റിന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റ്‌ പരമ്പരയിലെ അവസാനമല്‍സരവും ആണിത്. സമ്പൂര്‍ണജയത്തോടെ തങ്ങളുടെ എക്കാലത്തെയും പ്രിയതാരത്തിന് യാത്രാമൊഴി ചൊല്ലുവാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ ടീം.
സച്ചിനെ കുറിച്ച് ഓരോത്തര്ക്കും ഓരോന്നു പറയാനുണ്ടാകും .അതിനെല്ലാം നല്ല ഓര്മകളുടെ കുളിര് ആയിരിക്കും .കളിയിലും വ്യക്തി ജീവിതത്തിലും ഒരിക്കലും വഴി തെറ്റിയിട്ടില്ല സച്ചിന് . ഇളമുറ തമ്പുരാക്കന്മാർ ഒരു സെഞ്ച്വറി നേടി ആരത് അട്ടഹസിക്കുമ്പോൾ 100 സെഞ്ച്വറി കൾ നേടിയ ഈ ചക്രവര്ത്തി ഒരിക്കലും അതിരിവിട്ടു ഉണ്മാധിച്ചില്ല . ക്രീസിൽ നിൽക്കുമ്പോൾ അതിർത്തികൾ ഇല്ലാതാക്കുന്ന ബാറ്റിംഗ് ഇതിഹാസം അതിനു പുറത്ത് ബൌണ്ടറി ലൈൻ വിട്ടു പുറത്തു പോയിട്ടില്ല.. അത് കൊണ്ടാണ് മറ്റേതു കായിക താരത്തെക്കാളും സച്ചിനെ നമ്മൾ സ്നേഹിക്കുകയും കളി നിര്തുന്നുവെന്നു പറയുമ്പോൾ ഉള്ളിൽ വിഷാദം നിറയുന്നതും .. ബൌളർമാരുടെ തുറിച്ച നോട്ടങ്ങൾക്ക് മുന്നില് സൌമ്യനായി നില്ക്കാൻ സച്ചിൻ അല്ലാതെ മറ്റാർക്ക് കഴിയും, സ്റ്റമ്പിനു മുകളിലൂടെ പറന്നു പോയ പന്തിൽ ഔട്ട്‌ വിളിച്ച അമ്പയർ സ്റ്റീവ് ബക്നറെ ലോകം മുഴുവൻ ശപിച്ചപ്പോഴും സൌമ്യനായി, ഒരു ശോകഭാവത്തോടെ കളം വിടുന്ന സച്ചിന്റെ രൂപം ഏതൊരു കളി പ്രേമിയുടെയും നെഞ്ചിൽ തറച്ച കാഴ്ചയാണ്. നായകനയിരുന്നില്ല സച്ചിൻ ഒരിക്കലും. ഒരു പ്രതിഭയ്ക്ക് ഒരിക്കലും ഒരു നല്ല നായകനാകാൻ കഴിയണമെന്നില്ല ..അയാൾ അയാളുടെ കളിയിൽ അഭിരമിച്ചു . ലഹരിയായി കൊണ്ടാടി ..അപ്പര് കട്ടു കളിൽ പുതിയ ആകാശം തീർത്തു , പഡിൽ സ്വീപ്പുകളിൽ ഉണ്മാധിച്ചു . എങ്കിലും അയാൾ രാജ്യത്തെ മറന്നില്ല . ബാക്കി 10 പേര് ഉണ്ടായിരിന്നിട്ടു കൂടി ഒരു രാജ്യത്തിൻറെ പ്രതീക്ഷ ഭാരം മുഴുവൻ സച്ചിൻ ഒറ്റയ്ക്ക് തോളിൽ എറ്റി. ലഹരി കളി മാത്രമായിരുന്നു . ജയത്തിൽ അല്ലായിരുന്നു. വിമർശനങ്ങൾ പലതും ഉണ്ടാകാം .. 100-ആം സെഞ്ച്വറിക്ക് വേണ്ടി ഒരു മത്സരം സച്ചിൻ തോല്പിച്ചെന്നു വരെ വിമർശങ്ങൾ വന്നു … പലപ്പോഴും കൂരമ്പുകളായി വിമർശങ്ങൾ ..പതറിയില്ല ബാറ്റ് കൊണ്ട് പറഞ്ഞു മറുപടികൾ ഓരോന്നായി വാംഖടെയിൽ അയാൾ അസ്തമികുകയാണ് …200 ടെസ്റ്റ്‌ എന്ന അനുപമ നേട്ടം കൈവരിച്ചു . ഇനിഒരു സൂര്യൻ ഉണ്ടാകാം …പക്ഷെ അതിനു കഴിയില്ല ഇത്രയും കാലം ഉണര്ന്നു നില്ക്കാനും വെളിച്ചം പകരാനും ….

Leave a Reply