ഹവാന:അര നൂറ്റാണ്ടോളം പുട്ടിക്കിടന്ന വാഷിംങ്ടണിലെയും ഹവാനയിലെയും എംബസി കെട്ടിടങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി.ക്യൂബയുടെയും അമേരിക്കയുടെയും എംബസികളായിരുന്നു അത്.ശീതയുദ്ധത്തെ തുടര്‍ന്ന് 1961 മുതല്‍ ഇരുരാജ്യങ്ങളെയും രണ്ടിടത്ത് പ്രതിനിധാനം ചെയ്യുന്ന എംബസി പൂട്ടിയിടുകയായിരുന്നു.
മാസങ്ങള്‍ക്ക് മുമ്പാണ് രണ്ട് രാജ്യങ്ങളുടെയും തലവന്മാര് തമ്മില്‍ സന്ധി സംഭാഷണം നടത്തി പതിറ്റാണ്ടുകള്‍ പഴക്കമുള്ള പിണക്കത്തിന് അറുതി വരുത്തിയത്.അതിന് പിന്നാലെയാണ് ഇപ്പോള്‍ എംബസികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.രാജ്യങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ട് നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും രണ്ട് രാജ്യങ്ങളിലേക്കും അവരവരുടെ എംബസികളിലേക്ക് എത്തി.
അതേസമയം പതിറ്റാണ്ടുകള്‍ക്ക് ശേഷം പിണക്കങ്ങള്‍ തീര്‍ക്കുകയും എംബസികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെങ്കിലും രാജ്യങ്ങള്‍ പൂര്‍ണമായും കൈകോര്‍ക്കാന്‍ മടിച്ചു നില്ക്കുന്ന ചില ഘടകങ്ങളുണ്ട്.ക്യൂബയ്ക്കുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണത്തിനും വ്യാപര നിയന്ത്രണത്തിനും ഗ്വാന്റനാമോ ബേയില്‍ ഉള്ള അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യത്തിനും എതിരെ ക്യൂബന്‍ വിദേശ മന്ത്രി ശബ്ദമുയര്‍ത്തി.ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ നടത്തിയ നയതന്ത്ര ചര്‍ച്ചയിലായിരുന്നു ഈ ആവശ്യങ്ങള്‍ ശക്തമായി ഉന്നയിച്ചത്.
ക്യൂബന്‍ തലസ്ഥാനമായി ഹവാനയില്‍ അമേരിക്കന്‍ എംബസിയില്‍ പതാക സ്ഥാപിച്ചു.വാഷിംങ്ടണിലെ ക്യൂബന്‍ എംബസിയില്‍ പതാക സ്ഥാപിച്ച കാര്യം ക്യൂബന്‍ ഔദ്യോഗിക വക്താവ് ബ്രൂണോ റോഡ്രിഗസ്സ് ആണ് അറിയിച്ചത്.
INDIANEWS24.COM Havana