jio 800x100
jio 800x100
728-pixel-x-90
<< >>

ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു

കൊട്ടാരക്കര : മുന്‍ മന്ത്രിയും മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു. പുലര്‍ച്ചെ 4.50 തോട് കൂടിയാണ് അന്ത്യം. 86 വയസായിരുന്നു. ഏറെ നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

കേരളാ കോണ്‍ഗ്രസ് സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്. 1960ല്‍ 25ാം വയസിലാണ് നിയമസഭയിലെത്തിയത്. 1971ല്‍ മാവേലിക്കരയില്‍ നിന്ന് ലോക്‌സഭാംഗമായി. 1975ല്‍ അച്യുത മേനോന്‍ മന്ത്രിസഭയില്‍ ജയില്‍ വകുപ്പ് കൈകാര്യം ചെയ്തു. കൂടാതെ കെ കരുണാകരന്‍, ഇ കെ നായനാര്‍, എ കെ ആന്റണി മന്ത്രിസഭകളിലും അംഗമായിരുന്നു. ഗതാഗതം, എക്‌സൈസ്, വൈദ്യുതി വകുപ്പുകളുടെ ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട് .

അഞ്ചു വർഷം മുൻപാണ് ബാലകൃഷ്ണപിള്ള യു ഡി എഫ് വിട്ടു എൽ ഡി എഫിലെത്തിയത്. മകൻ കെ ബി ഗണേഷ് കുമാർ ഇപ്പോൾ പത്തനാപുരത്തു നിന്നുള്ള എൽ ഡി എഫ് എം എൽ എ ആണ്.

മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ബാലകൃഷ്ണ പിള്ളയുടെ വസതിയിൽ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു.

INDIANEWS24. TVPM DESK

Leave a Reply