ആർട് ഡി കമ്മ്യൂണിറ്റിയുടെ ” ഗ്രിസയിലെ ” ചിത്രപ്രദര്‍ശനത്തിന് കേരള ലളിതകലാ അക്കാഡമി കാലടി ആർട് ഗാലറിയില്‍ തുടക്കമായി. കേരളത്തിനകത്തും പുറത്തുമുള്ള 15 ൽ പരം ചിത്രകാരന്മാരുടെ 40 ഓളം ചിത്രങ്ങളാണ് പ്രദര്ശനത്തിലുൾപ്പെട്ടിട്ടുള്ളത് . പ്രദർശനം ജൂലൈ 25 ന് വൈകീട് പ്രശസ്ത കലാ ചരിത്രകാരൻ വിജയകുമാർ മേനോൻ ഉദ്ഘാടനം ചെയ്തു. സംഘര്‍ഷഭരിതമായ സമൂഹത്തിൽ ഭയപ്പാടോടെ കലയുമായി സംവദിക്കുക ” എന്ന് വിജയകുമാർ മേനോൻ അഭിപ്രായപ്പെട്ടു .എഴുത്തുകാരൻ സുരേഷ് കീഴില്ലം മുഖ്യാതിഥി യായിരുന്നു .ചടങ്ങിൽ കേരള കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്മാന് ഇബ്രാഹിം ബാദുഷ, ലളിതകലാ അക്കാദമിയുടെ മുന്‍ സെക്രട്ടറി ശ്രീമൂല നഗരം മോഹനൻ തുടങ്ങിയവര്‍ സംബന്ധിച്ചു . ” ചിത്രകാരന്മാരായ എൽദോസ് ഏഴാറ്റുകൈ, ശാക്കിർ എറവക്കാട്, സീമ സുരേഷ്, രമേശ് കുഞ്ചൻ, ഷൈനി സുധീർ, രശ്മി ജോൺ, ഡേവിഡ് km, വിജേഷ് വിശ്വം, അഞ്ജലി, മനീഷ്, ശാന്തകുമാരി, ദീപ്തി ജയൻ, സജിത്ത് പനകൻ , സുതൻ കോട്ടയം, മനോജ്ലാൽ തുടങ്ങിയവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത് . പ്രകൃതി ദൃശ്യങ്ങൾ , കണ്ടംപററി , അബ്സ്ട്രാക്ട് , ഡ്രോയിങ് വിഭാഗത്തിൽ പെട്ട ചിത്രങ്ങൾ അക്രിലിക് , ഓയിൽ ,ഗ്രാഫിക്സ് തുടങ്ങിയ മാധ്യമങ്ങളിലാണ് ചിത്രങ്ങള്‍ രചിക്കപ്പെട്ടിരിക്കുന്നതു . പ്രദർശനം 29 ന് സമാപിക്കും.
INDIANEWS24 ART DESK