jio 800x100
jio 800x100
728-pixel-x-90
<< >>

ആർട്ട് മാർട്ട് ’21 വിർച്ച്വൽ ആർട്ട് എക്സിബിഷൻ ശ്രദ്ധേയമായി

കൊച്ചി:ആർട്ട് മാർട്ട് ‘ 21 വെർച്ച്വൽ ആർട്ട് എക്സിബിഷൻ ശ്രദ്ധേയമായി.പ്രശസ്ത ചലച്ചിത്ര താരം ഷീലയും വ്യവസായിയായ ഷീലാ കൊച്ചൗസേപ്പും, ചലച്ചിത്ര താരവും മിമിക്രി രംഗത്തെ കുലപതിയുമായ കോട്ടയം നസീറുമുൾപ്പെടയുള്ള പ്രമുഖര്‍ക്കൊപ്പം പുതു തലമുറയുടെ വാഗ്ദാനങ്ങളായ 70 ഓളം കലാകാരന്മാര്‍ നേതൃത്വം നല്‍കിയ ഈ ഓണ്‍ലൈന്‍ ചിത്രപ്രദര്‍ശനം ഒരു നവ്യാനുഭവമാണ്.

ചിത്രകാരി ചിത്രകാരൻമാരുടെ ഓൺലൈൻ സൗഹൃദ കൂട്ടായ്മയായ “ചിത്രചന്ത” യുടെ നേതൃത്വത്തിലാണ് ആർട്ട് മാർട്ട് ‘ 21 എന്ന പേരിൽ വ്യത്യസ്ഥമാർന്നതും മികവുറ്റതുമായ വെർച്ച്വൽ ആർട്ട് എക്സിബിഷൻ സംഘടിപ്പിച്ചിരിക്കുന്നത്.പ്രകൃതി ഭംഗിയും , തീരവും, കലകളും , ജീവജാലങ്ങളും , ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെയുള്ള സാധാരണക്കാരന്റെ സഞ്ചാരവും ഒക്കെ വിഷയമാക്കിയുള്ള ചിത്രങ്ങളാണധികവും.

ലോകമെമ്പാടുമുള്ള മലയാളികളുടെ, വിദേശികളുടെ , മനസ്സിനിണങ്ങിയ ചിത്രങ്ങൾ അവരിലേക്ക് എത്തിക്കാനും ചുരുങ്ങിയ ചിലവിൽ അത് വാങ്ങിക്കാനും അവസരമൊരുക്കുകയാണ് ഈ ഓൺ ലൈൻ പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ പ്രദർശനത്തിലൂടെ എല്ലാവർക്കും മനസ്സിനിണങ്ങിയ ചിത്രങ്ങൾ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷയിലാണെന്ന് സംഘാടകരായ കോമുസൺസ് എം.ഡി. ആസിഫ് അലി കോമു , ക്യൂറേറ്ററും, ചിത്രകലാ അദ്ധ്യാപികയുമായ സീമ സുരേഷ്, ആർട്ട് മാർട്ട് ചീഫ് എക്സിക്യൂട്ടീവ് വി.എസ്. ദിലീപ് കുമാർ എന്നിവർ അറിയിച്ചു.

https://youtu.be/2X7qjjkdX40 എന്ന യൂ ട്യുബ് ലിങ്കില്‍ ചിത്രപ്രദര്‍ശനവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ലഭ്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 98470 37650 / 94472 96699 / 95449 27142 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ.

INDIANEWS24 ART DESK

Leave a Reply