കിഴക്കന്‍ ആസ്ട്രേലിയയിലെ ന്യൂ സൗത് വെയില്‍സിലുണ്ടായ കാട്ടുതീയില്‍ ഒരാള്‍ മരിക്കുകയും നൂറോളം വീടുകള്‍ കത്തിനശിക്കുകയും ചെയ്തു. സ്വന്തം വീട് കത്തുന്നതുകണ്ട 63കാരന് ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.
തീ പൂര്‍ണമായി നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. ചൂടും ശക്തിയായി വീശുന്ന കാറ്റുമാണ് അഗ്നിശമന സേനയെ കുഴക്കുന്നത്. അഗ്നിശമന സേനയുടെ 1500ഓളം വിമാനങ്ങള്‍ തീയണക്കുന്നതില്‍ പങ്കെടുക്കുന്നുണ്ട്. 86,000 ഹെക്ടര്‍ സ്ഥലം കത്തിനശിച്ചതായി ഗ്രാമീണ അഗ്നിശമന സേനാ വക്താവ് അറിയിച്ചു. ദുരന്തത്തില്പെട്ടവര്ക്കുവേണ്ടി തീ നിയന്ത്രണവിധേയമായ സ്ഥലങ്ങളില്‍ പൊലീസും അഗ്നിശമന സേനാംഗങ്ങളും തിരച്ചില്‍ നടത്തുകയാണ്. തീപിടിത്തം മൂലം സിഡ്നിയുടെ പ്രാന്തപ്രദേശങ്ങളിലെ ആകാശം പുകയും ചാരവും മൂലം നിറഞ്ഞു.
ദക്ഷിണ വിക്ടോറിയ സ്റ്റേറ്റില്‍ 2009ലുണ്ടായ തീപിടിത്തത്തില്‍ 173 പേര് മരിക്കുകയും ആയിരക്കണക്കിന് വീടുകള്‍ കത്തിനശിക്കുകയും ചെയ്തിരുന്നു.
www.indianews24.com/uk