728-pixel-x-90-2-learn
728-pixel-x-90
<< >>

ആസ്ട്രേലിയന്‍ ഭൂഖണ്ഡത്തിലെ ഇന്ത്യന്‍ ജൈത്രയാത്ര തുടരുന്നു,ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര 3-0 ന് നേടി

ബേ ഓവല്‍: ആസ്ട്രേലിയന്‍ ഭൂഖണ്ഡത്തിലെ ഇന്ത്യന്‍ ജൈത്രയാത്ര തുടരുന്നു.ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലെ തുടര്‍ച്ചയായ വിജയത്തോടെ ഇന്ത്യ പരമ്പര നേടി.ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 244 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 43 ഓവറില്‍ കേവലം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ രോഹിത് ശര്‍മ്മയുടെയും വിരാട് കോലിയുടെയും ഇന്നിംഗ്സാണ് ഇന്ത്യക്ക് നിര്‍ണായകമായത്. റായുഡുവും കാര്‍ത്തിക്കും അനായാസം മത്സരം ഫിനിഷ് ചെയ്തു. കാര്‍ത്തിക് 38 റണ്‍സുമായും റായുഡു 40 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ഇതോടെ 42 പന്തുകള്‍ ബാക്കി നില്‍ക്കേ നീലപ്പട ജയത്തിലെത്തി.കിവികള്‍ക്കായി ബോള്‍ട്ട് രണ്ടും സാന്‍റ്‌നര്‍ ഒരു വിക്കറ്റും വീഴ്‌ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കിവീസ് 49 ഓവറില്‍ 243ല്‍ പുറത്തായപ്പോള്‍ 93 റണ്‍സ് നേടി.റോസ് ടെയ്‌ലറായിരുന്നു ടോപ് സ്‌കോറര്‍.പരമ്പരയില്‍ ആദ്യമായാണ് ടെയ്‌ലര്‍ ഫോമിലായത്.വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ടോം ലഥാം 51 റണ്‍സെടുത്തു.നായകന്‍ വില്യംസണ്‍ 28നും ഗപ്റ്റില്‍ 13നും മണ്‍റോ ഏഴിനും പുറത്തായി. കിവീസിനെ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഷമിയും രണ്ടുവീതം പേരെ പുറത്താക്കിയ പാണ്ഡ്യയും ചാഹലും ഭുവിയുമാണ് തകര്‍ത്തത്. രണ്ട് വിക്കറ്റും തകര്‍പ്പന്‍ ക്യാച്ചുമായി ഹര്‍ദിക് പാണ്ഡ്യ തിരിച്ചുവരവ് ഗംഭീരമാക്കി. 59 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടമായ കിവീസിനെ നാലാം വിക്കറ്റില്‍ 119 റണ്‍സ് കൂട്ടിച്ചേര്‍ത്ത ടെയ്‌ലര്‍- ലഥാം സഖ്യമാണ് കരകയറ്റിയത്. എന്നാല്‍ വാലറ്റത്തെ ഷമിയും ഭുവിയും ചുരുട്ടിക്കെട്ടിയതോടെ കിവീസ് ഇന്നിംഗ്സ് 243ല്‍ അവസാനിച്ചു. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് മത്സരവും ഇന്ത്യ വിജയിച്ചിരുന്നു. ഇനി രണ്ട് മത്സരങ്ങള്‍ കൂടി അവശേഷിക്കുന്നുണ്ട്.

INDIANEWS SPORTS DESK

Leave a Reply