728-pixel-x-90-2-learn
728-pixel-x-90
<< >>

ആഷിക്- റിമ വിവാഹം ആര്‍ഭാടമില്ലാതെ

കൊച്ചി: കേരളം ഏറെ നാളായി ചര്‍ച്ച ചെയ്യുന്ന ആ വിവാഹം നടക്കുക ആര്‍ഭാടങ്ങളും ആഘോഷങ്ങളും ഇല്ലാതെ തികച്ചും ലളിതമായി. സംവിധായകന്‍ ആഷിക് അബുവും നടി റിമ കല്ലിങ്കലും വിവാഹിതരാകുക രെജിസ്റ്റര്‍ ഓഫീസില്‍ വെച്ച്. ചുവന്ന മാല അണിയിച്ചാകും റിമയെ വരിക്കുകയെന്ന് തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ ആഷിക് വ്യക്തമാക്കി. വിവാഹഘോഷങ്ങള്‍ക്ക് ചെലവാക്കേണ്ട പണം ഏറണാകുളം ജനറല്‍ ആശുപത്രിയിലെ കാന്‍സര്‍ രോഗികളുടെ ചികില്‍സാഫണ്ടിലേക്ക് നല്‍കുമെന്ന് റിമയും അറിയിച്ചു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് ഇവരുടെ വിവാഹം.

One Response to ആഷിക്- റിമ വിവാഹം ആര്‍ഭാടമില്ലാതെ

  1. saleesh sathyan Reply

    October 28, 2013 at 10:04 AM

    good one !

Leave a Reply