728-pixel-x-90-2-learn
728-pixel-x-90
<< >>

ആഷസ് ഇംഗ്ലണ്ടിന്; ക്ലാര്‍ക്ക് ക്രിക്കറ്റ് മതിയാക്കി

നോട്ടിംങ്ഹാം:ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചു.പരമ്പര ശനിയാഴ്ച്ച 3-1ന് ഇംഗ്ലണ്ട് ജയിച്ചു.

നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 78 റണ്‍സിനുമായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.ഇനി ഒരു മത്സരം കൂടി ശേഷിക്കുന്നുണ്ട്.അതായിരിക്കും മൈക്കല്‍ ക്ലാര്‍ക്കിന്റെ അവസാന മത്സരം.

റിക്കി പോണ്ടിംഗിനുശേഷം 2011 ഏപ്രിലിലാണ് ക്ലാര്‍ക്ക് ഓസ്‌ട്രേലിയന്‍ നായകനായി ചുമതലയേറ്റെടുത്തത്.നായകനെന്ന നിലയില്‍ ശ്രീലങ്കയിലേക്ക് നടത്തിയ ആദ്യ പരമ്പര ജയം ഒഴികെ വിദേശ പരമ്പരകളില്‍ ക്ലാര്‍ക്കിന് കീഴില്‍ ഓസ്‌ട്രേലിയക്ക് മികവുകാട്ടാനായില്ല.ഇന്ത്യക്കും പാക്കിസ്ഥാനും ഇംഗ്ലണ്ടിനുമെതിരായ പരമ്പര പരാജയങ്ങളും ഇതില്‍പ്പെടുന്നു.എന്നാല്‍ നാട്ടില്‍ ക്ലാര്‍ക്കിന് അനുപമമായ റെക്കോര്‍ഡാണുള്ളത്.

രിയറിലുടനീളം കടുത്ത പുറംവേദന അലട്ടിയിരുന്ന ക്ലാര്‍ക്ക് ഏകദിന ലോകകപ്പ് ഓസ്‌ട്രേലിക്ക് നേടിക്കൊടുത്തശേഷം ഏകദിനങ്ങളില്‍ നിന്നും ട്വന്റി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു.ക്ലാര്‍ക്ക് വിരമിക്കുന്നതോടെ സ്റ്റീവന്‍ സ്മിത്ത് ഓസ്‌ട്രേലിയന്‍ നായകനാവും. ബംഗ്ലാദേശ് പരമ്പരയില്‍ സ്മിത്താവും ഓസീസിനെ നയിക്കുക.

INDIANEWS24.COM Sports Desk

Leave a Reply