728-pixel-x-90-2-learn
728-pixel-x-90
<< >>

ആശ്വസിപ്പിക്കാന്‍ തരൂര്‍ ശ്രമിച്ചു; ശിവ് ഒഴിഞ്ഞുമാറി

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്കറി

ന്‍റെ ശവസംസ്കാരച്ചടങ്ങിനിടെ നാടകീയസംഭവങ്ങള്‍. ആശ്വസിപ്പിക്കാന്‍ ചെന്ന ശശി തരൂരിന്‍റെ കൈ സുനന്ദയുടെ മകനായ ശിവ് മേനോന്‍ തട്ടിമാറ്റി. അതേസമയം, സുനന്ദയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയ പത്രപ്രവര്‍ത്തക നളിനി സിംഗ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുമെന്ന് വ്യക്തമാക്കി.

സുനന്ദയ്ക്ക് രണ്ടാംവിവാഹത്തില്‍ ജനിച്ച ശിവ് ആണ് ചിതയ്ക്ക് തീ കൊളുത്തിയത്. മോര്‍ച്ചറിക്ക് മുന്നില്‍ നിന്നപ്പോഴും ചിതയ്ക്ക് തീ കൊളുത്തുമ്പോഴും ശിവ് പലവട്ടം പൊട്ടിക്കരഞ്ഞു. ശശി തരൂര്‍ ആശ്വസിപ്പിക്കാന്‍ അടുത്തുചെന്ന് തോളില്‍ കയ്യിട്ടപ്പോള്‍ പക്ഷേ,ശിവ് ഒഴിഞ്ഞുമാറി. ഇത് പലതവണ ആവര്‍ത്തിച്ചു.

സുനന്ദയുടെ അച്ഛന്‍ പുഷ്കര്‍ നാഥ് ദാസ്‌ ആണ് ശിവിനെ പലപ്പോഴും ആശ്വസിപ്പിച്ചത്‌. ചിത കത്തിത്തീരുംവരെ ശിവും തരൂരും അവിടെത്തന്നെ നിന്നു. അതിനുശേഷം ഇരുവരും മടങ്ങിയെങ്കിലും ശിവ് വീണ്ടും ചിതയ്ക്കരികില്‍ തിരിച്ചെത്തി. എന്നിട്ട് മുത്തച്ഛനോട് പറഞ്ഞു. ‘ഇതോടെ എല്ലാം അവസാനിച്ചു’.

വ്യാഴാഴ്ച അര്‍ദ്ധരാത്രി 12.30ന് സുനന്ദ തന്നെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്ന് മാധ്യമപ്രവര്‍ത്തകയും സുനന്ദയുടെ സുഹൃത്തുമായ  നളിനി സിംഗ് വെളിപ്പെടുത്തി. തരൂരും പാക്‌ പത്രപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള ബന്ധത്തില്‍ സുനന്ദ ഏറെ അസ്വസ്ഥയായിരുന്നു. തരാറിനെതിരെ ചില കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നു സുനന്ദ എന്നോട് പറഞ്ഞു. അതുകൊണ്ടുതന്നെ അവര്‍ ആതഹത്യ ചെയ്തെന്ന വാര്‍ത്ത‍ എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. സുനന്ദ തന്നോട് പറഞ്ഞ ചില പ്രധാന വിവരങ്ങള്‍ കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് കൈമാറുമെന്നും നളിനി പറഞ്ഞു.

ശിവിനെപ്പോലെ നളിനിയും ശശി തരൂരിനോടു സംസാരിച്ചില്ല. സുനന്ദയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചോ എന്ന മറ്റ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നളിനി. ‘സുനന്ദയുടെ ബന്ദുക്കളെ എനിക്കറിയില്ല. അതുകൊണ്ട് അവരുമായി സംസാരിച്ചില്ല. ശശിയെ എനിക്ക് അറിയാം. പക്ഷേ ശശിയുമായും സംസാരിച്ചില്ല’-നളിനി പറഞ്ഞു.

Leave a Reply