jio 800x100
jio 800x100
728-pixel-x-90
<< >>

ആവേശത്തിന്റെ വേലിയേറ്റം

ആവേശം തുള്ളിക്കളിച്ച ഇന്ത്യ – ബംഗ്ലദേശ് കളിയിലെ അവസാന ഓവര്‍ ഒരു വേലിയേറ്റം പോലെയായിരുന്നു.ആദ്യ മൂന്ന് പന്തുകള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ സ്‌നേഹിച്ചവരെല്ലാം സങ്കടംകൊണ്ട് ടി വി ഓഫ് ചെയ്യേണ്ടി വന്നുകാണണം.അവസാന മൂന്ന് പന്തുകളില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ കളി തിരിച്ചുപിടിച്ച് ലോകകപ്പിലേക്ക് തിരകെയെത്തി.വളരെ പെട്ടെന്നായിരുന്നു എല്ലാം.

അവസാന ഓവര്‍ എറിയാന്‍ യുവതാരം ഹാര്‍ദിക് പാണ്ഡ്യയെ ധോണി ആത്മവിശ്വാസത്തോടെ പന്തേല്‍പ്പിച്ചു.പരിചയ സമ്പന്നനായ ആഷിസ് നെഹ്ര ഉപദേശകനായി പാണ്ഡ്യയ്ക്ക് അരികിലെത്തി.ജയിക്കാന്‍ വേണ്ടത് 11 റണ്‍സ്.ഒരു കാരണവശാലും ബൗണ്ടറി കടത്താതിരുന്നാല്‍ രക്ഷപ്പെട്ടു.പാണ്ഡ്യ എറിഞ്ഞ ആദ്യപന്ത് ഏറെ ക്കുറെ ആത്മവിശ്വാസത്തോടെയുള്ളത് തന്നെയെന്നത് വ്യക്തമാകുന്നതായിരുന്നു.ഫുള്‍ ലെങ്ത്ത് ബോള്‍ പ്രതിരോധത്തിലൂന്നി സിംഗിളെടുക്കകയല്ലാതെ ബംഗ്ലാ ബാറ്റ്‌സ്മാന്‍ മെഹ്ദുള്ളയ്ക്ക് നിര്‍വ്വാഹമുണ്ടായില്ല.രണ്ടാമത്തെ പന്തില്‍ നിര്‍ണ്ണായക നിമിഷത്തില്‍ ഒരു ടൈറ്റ് ബോള്‍ പ്രതീക്ഷിച്ചു നില്‍ക്കുന്ന ബാറ്റ്‌സ്മാന് മുന്നിലേക്ക് ഓഫ് സ്റ്റമ്പിന് പുറത്തേക്ക് തിരിയുന്ന സ്ലോ ഡെളിവറി.ബാറ്റ്‌സ്മാന്‍ മുഷ്ഫിഖുര്‍ കവര്‍ ഡ്രൈവിലൂടെ ബൗണ്ടറിനേടി.ശേഷിക്കുന്ന നാല് പന്തില്‍ വേണ്ടത് ആറ് റണ്‍സ്.മൂന്നാം പന്തില്‍ ഗുഡ് ലെങ്തില്‍ ഓഫ് സ്റ്റമ്പിന് പുറത്തേക്കു വന്ന പന്ത് സ്‌കൂപ്പ് ചെയ്ത് വിക്കറ്റ് കീപ്പര്‍ ധോണിയെ മറികടന്ന് ഈസി ഫോര്‍.പിന്നെ വേണ്ടത് മൂന്ന് പന്തില്‍ വെറും രണ്ട് റണ്‍സ്.ബംഗ്ലാദേശ് ജയം ഉറപ്പിച്ച നിമിഷം.ഇവിടെയാണ് ഹാര്‍ദിക് പാണ്ഡ്യ എന്ന ബോളറില്‍ ക്യാപ്റ്റന്‍ ധോണി അര്‍പ്പിച്ച ആത്മവിശ്വാസം ഫലം കണ്ടത്.ഷോട്ട് ബോളാണെറിഞ്ഞത്.പ്രതിരോധിച്ച് സിംഗിളെടുക്കാനായില്ലെങ്കില്‍ പന്ത് ഒഴിഞ്ഞുമാറേണ്ടിവരും.അങ്ങനെ വന്നാല്‍ അടുത്ത രണ്ട് പന്തുകളില്‍ രണ്ട് റണ്‍സ് അല്‍പ്പം സമ്മര്‍ദ്ദമാകുകയും ചെയ്യും.അതിനേക്കാള്‍ എളുപ്പലം തിടുക്കത്തില്‍ കളി തീര്‍ത്തേക്കാനാവുമെന്ന അമിതാത്മവിശ്വാസത്തില്‍ മുഷ്ഫിഖുര്‍ പുള്‍ ഷോട്ട് പായിച്ചു. ഡീപ്പ് മിഡ് വിക്കറ്റില്‍ ഭദ്രമായി ശിഖര്‍ ദവാന്റെ കൈയില്‍.രണ്ട് പന്തില്‍ രണ്ട് റണ്‍സ് വേണ്ട നിമിഷം ഇവിടെയും എങ്ങനെയും സിംഗിള്‍ നേടാമെന്ന ആത്മവിശ്വാസത്തില്‍ നില്‍ക്കുന്ന മഹ്ദുള്ളയുടെ നേര്‍ക്ക് ഫുള്‍ടോസ്.നിര്‍ണ്ണായക ഘട്ടത്തില്‍ ലൂസ് ബോള്‍ കിട്ടിയ അമിതാവേശത്തില്‍ ബാറ്റ്‌സ്മാന്‍ ലക്ഷ്യമിട്ടത് ഒറ്റയടിക്കുള്ള വിജയം മാത്രം.വാരകള്‍ അകലെ നിന്നും ഓടിയെത്തിയ രവീന്ദ്ര ജഡേജയുടെ കൈയ്യില്‍ അകപ്പെട്ട് മെഹ്ദുള്ള പുറത്തേക്കു പോയപ്പോള്‍ സ്‌റ്റേഡിയത്തില്‍ ബംഗ്ലാ ആരാധകരുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.അവസാന പന്തില്‍ ജയിക്കാന്‍ ഒരു റണ്ണ് മാത്രം.പന്ത് എങ്ങനെ വന്നാലും സിംഗിളെടുത്ത് കളി സമനിലയിലാക്കുകയെന്നതില്‍ കുറഞ്ഞൊന്നും ബാറ്റ്‌സ്മാന്‍മാര്‍ ചിന്തിച്ചില്ല.പിച്ച് ചെയ്ത് ഓഫ്സ്റ്റമ്പിന് പുറത്തേക്ക് ഉയര്‍ത്തിവിട്ട പന്ത് വാലറ്റക്കാരായ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കൂടുതലായൊന്നും ചെയ്യാനായില്ല.ഇത് ഏറെ ക്കുറേ ഉറപ്പാക്കിയ പോലെ കീപ്പര്‍ ധോണി പിന്നില്‍ നിന്നും പന്ത് പിടിച്ചെടുത്തു.നേരിട്ട് ത്രോ ചെയ്ത് ഒരു പരീക്ഷണത്തിന് നില്‍ക്കാതെ ഓടിയെത്തിയുള്ള സ്റ്റമ്പിംഗ്.ഫലം ഇന്ത്യ ഇന്‍ ബംഗ്ലാ ഔട്ട്.

INDIANEWS24.COM Sports

Leave a Reply