728-pixel-x-90-2-learn
728-pixel-x-90
<< >>

ആവേശം തീരുംമുമ്പേ ഗ്രീന്‍ഫീല്‍ഡിന് പ്രതീക്ഷ നല്‍കി ഐ പി എല്ലും

തിരുവനന്തപുരം: ആശങ്കകള്‍ക്ക് അറുതിവരുത്തിക്കൊണ്ടാണ് തലസ്ഥാന നഗരിയിലെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആദ്യ ട്വെന്റി20 ക്രിക്കറ്റ് അരങ്ങേറിയത്. അതാകട്ടെ സ്വപ്‌നതുല്യമായ ഒരു ഫൈനലിന്റെ എല്ലാ ആവേശവും നിറഞ്ഞതായിരുന്നു. ചരിത്രത്തില്‍ ആദ്യമായി ന്യൂസീലാന്‍ഡിനെതിരെ ഇന്ത്യ ട്വന്റി20 പരമ്പര സ്വന്തമാക്കുന്നതിനാണ് തലസ്ഥാനം സാക്ഷ്യം വഹിച്ചത്. കായിക പ്രേമികളുടെ ആവേശം ഇരട്ടിക്കാന്‍ ഇതിലും വലിതെന്തുവേണം.

ഇന്ത്യന്‍ വിജയത്തിന്റെ ആവേശം കെട്ടടങ്ങും മുമ്പേ മറ്റൊരു വര്‍ത്തയും ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം മണക്കുന്നുണ്ട്. വരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് വേദിയായി ഈ സ്റ്റേഡിയത്തെ പരിഗണിക്കുന്നതായാണ് അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ബി.സി.സി.ഐക്ക് അപേക്ഷ നല്‍കും. സ്‌പോര്‍ട്‌സ് ഹബ്ബ് സ്‌റ്റേഡിയം ഐ.പി.എല്ലിന് തയ്യാറാണെന്നും ബി.സി.സി.ഐയും ഫ്രാഞ്ചൈസികളുമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.

29 വര്‍ഷത്തിന് ശേഷം തലസ്ഥാനത്തെത്തിയ ക്രിക്കറ്റ് തീര്‍ച്ചയായും നടക്കുമെന്ന ആത്മവിശ്വാസത്തില്‍ സ്‌റ്റേഡിയം നിറഞ്ഞ് കാണികള്‍ ഗ്രീന്‍ഫീല്‍ഡിലെ ഗാലറികളില്‍ ഇരുപ്പുറപ്പിച്ചിരുന്നു. മത്സര സമയം അടുക്കുന്തോറും കോരിച്ചൊരിയുന്ന മഴ ഭീഷണി മുഴക്കിക്കൊണ്ടിരുന്നെങ്കിലും പതിനായിരങ്ങള്‍ അതിലൊന്നും തളരാതെ ആവേശത്തോടെ കാത്തിരുന്നു. ഒടുവില്‍ വൈകീട്ട് ഏഴിന് നടക്കേണ്ട മത്സരം എട്ടോവര്‍ വീതമാക്കി ചുരുക്കി നടത്താന്‍ രാത്രി ഒമ്പതരയോടെ തീരുമാനിച്ചു. അവസാന പന്ത് വരെ ആവേശം കൊടുമ്പിരികൊണ്ട മത്സരം കാണികള്‍ക്ക് ചുരുങ്ങിയ സമയത്തില്‍ സമ്മാനിച്ച ഒരു ഉത്സവം തന്നെയായിരുന്നു.

INDIANEWS24.COM Sports Desk

Leave a Reply