728-pixel-x-90-2-learn
728-pixel-x-90
<< >>

ആവേശം ചോരാതെ വേങ്ങരയില്‍ കൊട്ടിക്കലാശം

മലപ്പുറം: ഉപതിരഞ്ഞെടുപ്പിനുപരിയായി രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന വേങ്ങരയില്‍ ആവേശം ഒട്ടും ചോര്‍ന്നുപോകാത്ത കൊട്ടിക്കലാശം. ദിവസങ്ങളായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കം വിവിധ പാര്‍ട്ടികളിലെ സംസ്ഥാന നേതാക്കളെല്ലാം എത്തിചേര്‍ന്ന മണ്ഡലത്തില്‍ ഇനി നിശബ്ദ പ്രചാരണത്തിന്റെ ഒരുപകലും രണ്ട് രാത്രിയുംമാത്രം. ബുധനാഴ്ച്ച വേങ്ങരക്കാര്‍ പുതിയ നിയമസഭാ പ്രതിനിധിയെ നിര്‍ണ്ണയിക്കാന്‍ പോളിംഗ് ബൂത്തിലെത്തും.

വേങ്ങര നിയോജക മണ്ഡലം രൂപീകരിച്ചശേഷം മൂന്നാമത്തെ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. 2011ലേയും 2016ലേയും പൊതുതിരഞ്ഞെടുപ്പുകളില്‍ വിജയിച്ച ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറം എം പിയായിരിക്കെ അന്തരിച്ച ഇ അഹമ്മദിന്റെ ഒഴില്‍ മത്സരിച്ച് ജയിച്ച് ലോകസഭാംഗമായതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

വിജയ തുടര്‍ച്ചയല്ല 2016ല്‍ ഇടത് തരംഗം ആഞ്ഞടിച്ചപ്പോള്‍ നാല്‍പ്പതിനായിരത്തിനടുത്ത് ലീഡ് നേടി വിജയിച്ച കുഞ്ഞാലിക്കുട്ടിയെക്കാള്‍ ഭൂരിപക്ഷം കൂടുമെന്നാണ് യു ഡി എഫ് അനുമാനിക്കുന്നത്. വിജയത്തില്‍ കുറഞ്ഞ് മറ്റൊന്നുമില്ലെന്ന നിലയിലായിരുന്നു എല്‍ ഡി എഫിന്റെ പ്രചാരണങ്ങള്‍. മണ്ഡലം തിരഞ്ഞെടുപ്പ് ആവേശത്തിന്റെ പാരമ്യത്തിലെത്തിയപ്പോള്‍ ഇതുവഴി കടന്നുപോയ ബി ജെ പിയുടെ ജനരക്ഷായാത്രയിലൂടെ അവരുടെ ആവേശത്തിനും കുറവ് വരുത്തിയില്ല. ഹാദിയ കേസ് ആണ് ബി ജെ പിക്കാരുടെ തുറുപ്പുചീട്ട്. അതേസമയം നോട്ട് നിരോധനം, പെട്രോള്‍ വില വര്‍ധന തുടങ്ങിയ വിഷയങ്ങള്‍ നിരത്തി വോട്ട് നേടാനുള്ള മത്സരത്തിലാണ് സംസ്ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും.

INDIANEWS24.COM Malappuram

Leave a Reply