jio 800x100
jio 800x100
728-pixel-x-90
<< >>

ആള്‍ ദൈവം ബലാല്‍സംഗകേസില്‍ കുറ്റക്കാരന്‍; അനുയായികള്‍ അക്രമാസക്തരായി

ചണ്ഡീഗഢ്: ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെതിരായ കോടതി വിധിക്ക് പിന്നാലെ പലയിടങ്ങളിലും അക്രമസംഭവങ്ങള്‍. 15 വര്‍ഷം മുമ്പ് നടന്ന ബലാല്‍സംഗക്കേസില്‍ റാം റഹീം കുറ്റക്കാരനാണെന്ന് സി ബി ഐ പ്രത്യേക കോടതി കണ്ടെത്തിയതിന് പിന്നാലെയാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.

കേസിന്റെ വിധി കോടതി 28ന് പറയും. പഞ്ചാബിലും ഹരിയാനയിലുമാണ് വ്യാപക അക്രമ സംഭവങ്ങള്‍ നടന്നത്. ന്യൂഡല്‍ഹിയിലും അക്രമങ്ങളുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.കലാപം തീവണ്ടി സര്‍വ്വീസുകളെ ബാധിച്ചു. ആയിരം ദേരാ സച്ചാ സൗദ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹി പോലീസിന് ജാഗ്രതാ നിര്‍ഗേശം നല്‍കി. തലസ്ഥാന നഗരിയില്‍ പെട്രോളിംഗ് ശക്തമാക്കാനും നിര്‍ദേശമുണ്ട്.

INDIANEWS24.COM Natinal Desk

Leave a Reply