728-pixel-x-90-2-learn
728-pixel-x-90
<< >>

ആള്‍ദൈവങ്ങള്‍ നടത്തുന്ന ആശ്രമങ്ങള്‍ ഭീകരകേന്ദ്രങ്ങളെന്ന് ബി ജെ പി

ന്യൂഡല്‍ഹി:സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങളായ രാംപാലിനെ പോലെയുള്ളവര്‍ വിശ്വാസത്തിന്റെ പേരില്‍ നടത്തി വരുന്ന ആശ്രമങ്ങള്‍ ഭീകരകേന്ദ്രങ്ങളെന്ന് ബിജെപി.ഇത്തരത്തിലുള്ള ആളുകള്‍ ഒരു ദിവസം കൊണ്ട് ജനിക്കുന്നവരല്ല. സമൂഹത്തില്‍ ഇവര്‍ പടിപടിയായി അന്ധവിശ്വാസത്തിന്റെ ശ്യംഖല പടര്‍ത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള ആശ്രമങ്ങളെ ആദ്യമേ തന്നെ നമ്മള്‍ നിരോധിക്കേണ്ടതാണ്.പാര്‍ട്ടിയുടെ മുഖവാരികയായ കമല്‍ സന്ദേശിലെ മുഖപ്രസംഗത്തിലാണ് ആള്‍ദൈവങ്ങള്‍ക്കെതിരെ ബി ജെ പി തുറന്നെഴുതിയിരിക്കുന്നത്.

അന്ധവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണം വ്യക്തമാക്കുന്നത് നമ്മള്‍ ഇന്നും ഇരുണ്ട കാലഘട്ടത്തിലാണ് ജീവിക്കുന്നത് എന്നാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.ഹരിയാനയിലെ ആശ്രമവളപ്പില്‍ വച്ച് അടുത്തിടെ അറസ്റ്റിലായ രാംപാലിന്റെ പേര് മാത്രമേ മുഖപ്രസംഗത്തില്‍ പരമാര്‍ശിക്കുന്നുള്ളു.ഹരിയാനയിലെ പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ ബിജെപി പ്രശംസിച്ചു.ആരും നിയമത്തിന് അതീതരല്ല എന്നാണ് ഈ സംഭവത്തില്‍ നിന്നും ലഭിക്കുന്ന ശക്തമായ സന്ദേശമെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

INDIANEWS24 NEWDELHI

Leave a Reply