jio 800x100
jio 800x100
728-pixel-x-90
<< >>

ആളോഹരി ആനന്ദം എന്ന ശ്യമപ്രസാദിന്റെ സിനിമയില്‍ സ്വവര്‍ഗാനുരാഗിയായി മമ്മൂട്ടി

തിരുവനന്തപുരം: സാറാ ജോസഫിന്റെ പ്രശസ്തമായ നോവല്‍ ആളോഹരി ആനന്ദം സിനിമയാകുന്നു. സംവിധായകന്‍ ശ്യാമപ്രസാദാണ് നോവല്‍ വെള്ളിത്തിരയിലെത്തിക്കുന്നത്. ക്രിസ്ത്യന്‍ ജീവിത പശ്ചാത്തലത്തിലുള്ള കഥയില്‍ വിവാഹിതനായ ഒരു സ്വവര്‍ഗാനുരാഗിയും അവരുടെ ജീവിതവുമാണ് പറയുന്നത്. ഇത്തരത്തിലുള്ള ആളുകളുടെ ജീവിതത്തില്‍ സമൂഹം നടത്തുന്ന ഇടപെടലുകളും പ്രതിപാദിക്കുന്നുണ്ട്. കേന്ദ്ര കഥാപാത്രമായ സ്വവര്‍ഗാനുരാഗിയായി എത്തുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ കരിയറിലെ വെല്ലുവിളി ഉയര്‍ത്തുന്ന മറ്റൊരു കഥാപാത്രമായിരിക്കും ഇതെന്ന് ഉറപ്പാണ്. ശ്യാമപ്രസാദിന്റെ മകന്‍ വിഷ്ണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ഒരേ കടലിനു ശേഷം മമ്മൂട്ടിയും ശ്യാമപ്രസാദും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. അടുത്തമാസം ചിത്രീകരണം ആരംഭിക്കും.

INDIANEWS24 MOVIE DESK

Leave a Reply