jio 800x100
jio 800x100
728-pixel-x-90
<< >>

ആളൊരുക്കത്തിന് ശേഷം ദേശീയ അവാർഡ് ജേതാവ് വി.സി.അഭിലാഷിന്റെ രണ്ടാമത്തെ സിനിമയായ ‘സബാഷ് ചന്ദ്രബോസ്‌’ തുടങ്ങി

ആളൊരുക്കത്തിന് ശേഷം ദേശീയ അവാർഡ് ജേതാവ് വി.സി.അഭിലാഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയായ സബാഷ് ചന്ദ്രബോസിൽ വിഷ്ണു ഉണ്ണിക്കൃഷ്ണൻ പ്രധാന വേഷം ചെയ്യുന്നു.

എൺപതുകളിൽ കേരളത്തിലെ ഒരു ഗ്രാമത്തിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ജോളിവുഡ് ഫിലിംസിന്റെ ബാനറിൽ ശ്രീ ജോളി ലോനപ്പനാണ് നിർമിക്കുന്നത്.
ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ദുൽക്കർ സൽമാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി.

സംസ്ഥാന പുരസ്കാര ജേതാവ് കൂടിയായ ഡബ്ബിംഗ് ആർട്ടിസ്റ്റ് സ്നേഹ പലിയേരിയാണ് നായികയാകുന്നത്.
ഉണ്ടയ്ക്ക്‌ വേണ്ടി മികച്ച ദൃശ്യവിരുന്നൊരുക്കിയ സജിത്ത് പുരുഷൻ ഛായാഗ്രഹണവും,ശ്രീനാഥ് ശിവശങ്കരൻ സംഗീത സംവിധാനവും നിർവഹിക്കുന്നു.

ജോണി ആന്റണി,ഇർഷാദ്,സുധി കോപ്പ,ജാഫർ ഇടുക്കി,ഭാനുമതി പയ്യന്നൂർ,ശ്രീജാ ദാസ്,അതിഥി ചിന്നു, മാസ്റ്റർ അമൻ,ബാലു തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം മുകേഷ് തിവാരി പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

മാർച്ച് ആദ്യവാരം പാലക്കാട് ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ സാബുറാമാണ്.

എഡിറ്റിംഗ് സ്റ്റീഫൻ മാത്യൂ,
പ്രൊഡക്ഷൻ കൺട്രോളർ എസ് എൽ പ്രദീപ്,മേക്കപ്പ് സജി കൊരട്ടി , കോസ്റ്റ്യൂംസ് അരുൺ മനോഹർ, സ്റ്റിൽസ് സലീഷ്.
INDIANEWS24 MOVIE DESK

Leave a Reply