728-pixel-x-90-2-learn
728-pixel-x-90
<< >>

ആളൊരുക്കം സിനിമയ്ക്കും ഇന്ദ്രൻസിനും ഫേസ് ബുക്കിലൂടെയുള്ള ജയ് വിളി വെറുതെയെന്നു സംവിധായകൻ വി.സി.അഭിലാഷ്

തിരുവനന്തപുരം:ആളൊരുക്കം സിനിമയ്ക്കും ഇന്ദ്രൻസിനും ഫേസ് ബുക്കിലൂടെയുള്ള ജയ് വിളി വെറും വ്യാജമായിരുന്നെന്ന് സംവിധായകൻ വി.സി.അഭിലാഷ്. സിനിമയ്ക്ക് സംസ്ഥാന,നാഷണൽ അവാർഡ് കിട്ടിയപ്പോൾ ഫേസ് ബുക്കിലൂടെ കിട്ടിയ കൈയ്യടി ആത്മാർത്ഥതയില്ലാത്തതായിരുന്നു. അല്ലായിരുന്നെങ്കിൽ ഫേസ് ബുക്കിൽ സിനിമയ്ക്ക് വേണ്ടി് ആർപ്പ് വിളിച്ചവർ എന്തേ തീയ്യേറ്ററിൽ സിനിമ കണ്ട് ആളൊരുക്കത്തെ വിജയിപ്പിക്കാതിരുന്നത്. ഫേസ് ബുക്കിൽ ഈ പ്രോത്സാഹനം കണ്ടാണ് ഈ സമയത്ത് പടം റിലീസ് ചെയ്യാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. അത് തെറ്റായിപ്പോയി. തിരുവനന്തപുരം പ്രസ്‌ക്‌ളബ്ബിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

പടം റിലിസ് ചെയ്യേണ്ട കെ.എസ്.എഫ്.ഡി.സിയുടെ ഭാഗത്ത് നിന്ന് പോലും വളരെ മോശമായി പ്രതികരണമാണ് ലഭിച്ചത്. ഉത്സവ സീസണായതിനാൽ ഇതുപോലുള്ള ചിത്രങ്ങൾ ഏറ്റെടുക്കാൻ പറ്റില്ലെന്നും ഏറ്റെടുത്താൽ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും  ഇതിൽ നിന്ന് കിട്ടുന്ന ലാഭവിഹിതം കൊണ്ട് പറ്റില്ലെന്നും കെ.എസ്.എഫ്.ഡി.സിയിലെ ഒരു ഉദ്യോഗസ്ഥ അഭിപ്രയപ്പെട്ടതായി സംവിധായകൻ പറഞ്ഞു. ഇങ്ങനെയാണെങ്കിൽ കെ.എസ്.എഫ്.ഡി.സി പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചു. സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന സിനിമകളെ പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ഈ സംവിധാനം ഒരുക്കിയത്. അപ്പോൾ ഇതിൽ നിന്ന് ലാഭം കിട്ടി ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്ന അവസ്ഥയാണ് സംജാതമാകുന്നെങ്കിൽ അടിയന്തിരമായി സർക്കാർ ഇതിൽ ഇടപെട്ട് ഈ സ്ഥിതി വിശേഷത്തിൽനിന്ന് മാറ്റം വരുത്തണം എന്ന് സംവിധായകൻ വി.സി.അഭിലാഷ് അഭിപ്രായപ്പെട്ടു.aalorukkam

മികച്ച സിനിമകൾ എടുത്ത ലെനിൻ രാജേന്ദ്രനെപ്പോലെയുള്ളവർ കെ.എസ്.എഫ്.ഡി.സിയുടെ ഉന്നത സ്ഥാനത്തിരുന്ന് ഇത്തരം സമീപനങ്ങൾ ഉണ്ടാക്കിയാൽ സാധാരണ സിനിമകളുടെ അവസ്ഥ പറയേണ്ടല്ലോ. അവാർഡ് കിട്ടിയത് കൊണ്ട് അവാർഡ് സിനിമ എന്ന ഗണത്തിൽ ഈ സിനിമയെ ഉൾപ്പെടുത്തരുതെന്ന് പലരോടും പറഞ്ഞു.ഞങ്ങൾ ബുദ്ധിജീവി സിനിമാക്കാരല്ല. സിനിമയുമല്ല. ഞാനും കൊമേഴ്‌സ്യൽ സിനിമയുടെ ഭാഗം തന്നെയാണ്. ഇനി സിനിമയെടുക്കുന്നെങ്കിൽ അത് ഇൻഡസ്ട്രിയിലെ താരങ്ങളെ വെച്ച് മാത്രമേ പടം എടുക്കുകയുള്ളു. അല്ലെങ്കിൽ ആളൊരുക്കത്തിന് സംഭവിച്ച് അവസ്ഥ ഉണ്ടായേക്കാം. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സിനിമകളായ പെരുന്തച്ചനെയും, വടക്ക് നോക്കിയെന്ത്രത്തെയും പോലുള്ള സിനിമകളെയാണ് ഒരു സംവിധായകൻ എന്ന രീതിയിൽ ഞാൻ ഏറെ ഇഷ്ടപ്പെടുന്നത്. മീറ്റ് ദ പ്രസിൽ സംവിധായകൻ വി.സി.അഭിലാഷിനോടൊപ്പം എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ വർഗീസ് ഫെർണാണ്ടസ്, അഭിനേതാക്കളായ ശ്രീകാന്ത് മേനോൻ,വിഷ്ണു അഗസ്ത്യ, ഷാജി ജോൺ, ദീപക് എന്നിവർ പങ്കെടുത്തു.വൈസ് പ്രസിഡന്റ് അൻസാർ.എസ്.രാജ് സ്വാഗതവും, ട്രഷറർ ജി. പ്രമോദ് നന്ദിയും പറഞ്ഞു.

JITHESH DAMODAR

Leave a Reply