728-pixel-x-90-2-learn
728-pixel-x-90
<< >>

ആളും അരങ്ങും ഒരുങ്ങി; സര്‍ഗസന്ധ്യ ശനിയാഴ്ച

ടൊറന്റോ: കാനഡയിലെ മലയാളിസമൂഹം ആവേശപൂര്‍വ്വം കാത്തിരിക്കുന്ന സര്‍ഗസന്ധ്യയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം. സീറോ മലബാര്‍ ചര്‍ച്ച് കാനഡയുടെ ആഭിമുഖ്യത്തില്‍ , ഡിവൈന്‍ അക്കാദമി അണിയിച്ചൊരുക്കുന്നകലവിരുന്നിന് ക്യൂന്‍സ് വേ ചര്‍ച്ച് തിയറ്ററില്‍ ശനിയാഴ്ച വൈകിട്ട് തിരിതെളിയും. നൂറ്റമ്പതിലേറെ കലാകാരന്‍മാര്‍ അണിനിരക്കുന്ന എക്സോഡസ് എന്ന സംഗീതനാടകമാണ് സര്‍ഗസന്ധ്യയുടെ മുഖ്യ ആകര്‍ഷണം. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകത്തിന് പുറമേ 45 മിനിറ്റ് നീളുന്ന ഇംഗ്ലീഷ് മ്യൂസിക്കല്‍ ‘സര്‍ക്കിള്‍ ഓഫ് ലൈഫും’ സര്‍ഗസന്ധ്യയില്‍ അവതരിപ്പിക്കപ്പെടും. പരിപാടിയുടെ മൂവായിരത്തോളം ടിക്കറ്റുകള്‍ ദിവസങ്ങള്‍ക്ക് മുമ്പ്തന്നെ വിറ്റഴിഞ്ഞിരുന്നു.

ലോകത്തെവിടെയും ഇതുവരെ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ മലയാളനാടകമാകും എക്സോഡസ് എന്ന് സംഘാടകര്‍ പറയുന്നു. ബി.സി 1446- 1406 കാലഘട്ടത്തില്‍ നടന്ന “പുറപ്പാട്’ എന്ന സംഭവത്തിന്റെ ദൃശ്യാവിഷ്കാരമാണ് ‘എക്‌സോഡസ്’. അദ്ഭുതപ്പെടുത്തുന്ന രംഗപടങ്ങള്‍, പശ്ചാത്തലസംവിധാനം എന്നിവ ഈ നാടകത്തിന്‍റെ എടുത്തുപറയാവുന്ന പ്രത്യേകതകളാണ്.
മികച്ച പ്രവാസിനടനുള്ള അവാര്‍ഡ് ജേതാവായ ബിജു തയ്യില്‍ചിറയാണ് നാടകത്തിന്‍റെ സംവിധായകന്‍. മാത്യു ജോര്‍ജ്, തോമസ് വര്‍ഗീസ്, സജി ജോര്‍ജ് എന്നിവരോടൊപ്പം ഏകദേശം അമ്പതോളം വാളണ്ടിയേഴ്‌സ് മാസങ്ങളായി നടത്തുന്ന അശ്രാന്തപരിശ്രമത്തിന്റെ സാഫല്യമാണ് എക്സോഡസ്

Leave a Reply