ആലുവ:ഓണാഘോഷ പരിപാടിയുടെ ഭാഗമായി ആലുവ ബാങ്കേഴ്സ് ക്ലബും കോമുസൺസ് ഗ്യാലറിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ മനു അശോകൻ ( ഉയരെ ) ചിത്രകാരൻ ചന്ദ്രൻ മാഷിനെ പൊന്നാടയണിയിച്ച് ആദരിച്ചു.ചന്ദ്രൻ മാസ്റ്റർ കോമുസൺസ് ഗാലറിക്ക് വേണ്ടി വരച്ച ചിത്രങ്ങൾ കോമുസൺസ് മാനേജിങ്ങ് ഡയറക്ടറും സംഘാടകനുമായ ആസിഫ് അലി കോമു ക്യൂരേറ്റ് ചെയ്താണ് സമർപ്പിച്ചതും.2019 സെപ്തബർ ഞായാറാഴ്ച 29 മുതൽ ഒരാഴ്ച നീണ്ട് നിൽക്കുന്ന പ്രദർശനം 6.10. 2019 ഞായറാഴ്ച സമാപിക്കും.
ആലുവ ടൗൺ ഹാൾ ജഗ്ഷനിലുള്ള മഹനാമി ഹോട്ടൽ അങ്കണത്തിൽ അണിയിച്ചൊരുക്കിയ ചിത്രപ്രദർശനം കാണാൻ പ്രഗൽഭ സംവിധായകനും തിരക്കഥാകൃത്തും ഗ്രാഫിക് ഡിസൈനറും എഡിറ്ററുമായ നസീറുദ്ദീൻ ഷാ ( ഫീലിം ഒലീസിയ ),കൊച്ചി വേവ്സ് ഫൗണ്ടേഷൻ ചെയർമാൻ ദീലീപ് കുമാർ വി. എസ് , സംവിധായകനും ( ആതിര ) സംഘാടകനും ചിത്രകാരനുമായ റാസി റോസാരിയൊ, ചിത്രകാരനും, പ്രഗൽഭ ഡിസൈറും വിഡിയൊ ഫീലിം നിർമ്മാതാവുമായ നസീർ ക്കുട്ടി ,കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ, ചിത്രകാരിയും ഡെന്റൽ ഡോക്ടറും മോഡലും നടിയുമായ മിസിസ്സ് ഇന്ത്യ പട്ടം നേടിയ Dr. ജീമോൾ ജെയ്ബിൻ ,ചിത്രകാരി അനു അമൃത ആലുവ , ചിത്രകാരിയും, ചിത്രകലാദ്ധ്യാപികയും, ജസ്റ്റിസ് പരീത് പിള്ളയുടെ മകളും ഹൈക്കോടതി അഭിഭാഷകയുമായ ശ്രീമതി ഷെറിൻ , ചിത്രകാരൻ ഹസ്സൻ കോട്ടപറമ്പിൽ , കാരിക്കേച്ചറിസ്റ്റ് സന്തോഷ് ഇരുട്ടി,ഗസ്സൽ ഗായികയും എഴുത്തുകാരിയുമായ ഫൗസിയ അബൂബക്കർ, ഓൾ കേരള വീൽ ചെയർ അസോസിയേഷൻ സെക്രട്ടറി രാജീവ് പള്ളുരുത്തി, ആലുവ സബ് ജില്ല റസിഡൻസ് അസോസിയേഷൻസ് ജനറൽ സെക്രട്ടറി ജയപ്രകാശ് , സെന്റ് ഫ്രാൻസീസ് അസീസീ സ്കൂൾ സാരഥി ഫാ. ജോർജ് തോമസ് ,സാമൂഹ്യ പ്രവർത്തക Dr. നിഷി കോയ (മോഡേൺ ഹോസ്പ്പിറ്റൽ, കൊടുങ്ങല്ലൂർ ) ആലുവ ബാങ്കേഴ്സ് ക്ലബ് എക്സിക്യൂട്ടീവ് പ്രസിഡണ്ട് എസ്. സത്യമൂർത്തി, സെക്രട്ടറി പി. കെ. ശ്രീധരൻ പിള്ള, ഖജാൻജി ജോജോ, ഫെഡറൽ ബാങ്ക് ജനറൽ മാനേജർ വിൽസൺ സിറിയക് , സീനിയർ മാനേജർ അശോകൻ,. എം. കെ. മാതാ ആർട്ട് ഗാലറി ഉടമ ബേബി പോൾ എന്നിവരും ഒരു പിടി കലാസ്വാദകരും ചിത്ര പ്രദർശനോൽഘാടന ചടങ്ങിൽ സംബന്ധിച്ചു.
INDIANEWS24 ART DESK