jio 800x100
jio 800x100
728-pixel-x-90
<< >>

ആലുവയിലും പെരുമ്പാവൂരിലുമായി മൂന്ന് അൽ ഖ്വയ്‌ദ ഭീകരരെ എൻഐഎ യുടെ പിടികൂടി

കൊച്ചി:ആലുവയിലും പെരുമ്പാവൂരില്‍ നിന്നുമായി മൂന്ന് അൽ ഖ്വയ്‌ദ ഭീകരരെ  എൻഐഎ സംഘം  പിടികൂടി.പാകിസ്‌ഥാൻ ആസ്‌ഥാനമായ അൽ ഖ്വയ്‌ദയുമായി ബന്ധമുള്ളവരാണ്‌ പിടിയിയവര്‍ എന്നറിയുന്നു.പെരുമ്പാവൂരിൽ നിന്ന്‌ ഒരാളേയും ആലുവ പാതാളത്തുനിന്ന്‌ 2 പേരേയുമാണ്‌ പുലർച്ചെ നടത്തിയ റെയ്‌ഡിൽ പടിച്ചത്‌. .മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരാണ് പിടിയിലായത്‌. ഇവർ പശ്‌ചിമബംഗാൾ സ്വദേശികളാണ്‌.ഐബി യുടെയും കേരള പോലീസിന്റെയും  സഹായത്തോടെയാണ് എന്‍ ഐ എ ഈ ഓപ്പറേഷന്‍  വിജയകരമായി നടത്തിയത് എന്ന് റിപ്പോര്‍ട്ടുണ്ട്.കൊച്ചിയിൽ പിടിയിലായവർ   കെട്ടിട്ടനിർമ്മാണ തൊഴിലാളികൾ എന്ന നിലയിലാണ് ഇവിടെ കഴിഞ്ഞിരുന്നത്‌. കുടുംബവും ഒപ്പമുണ്ടായിരുന്നു. ആലുവ റൂറൽ പൊലീസിന്റെയും സംസ്‌ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെയും സഹായത്താലാണ്‌ ഇവരെ പിടികൂടിയത്‌. പിടിയിലായവരെ കൊച്ചി എൻഐഎ ഓഫീസിൽ എത്തിച്ചു. കേസ്‌ ഡൽഹി യൂണിറ്റിലാണ്‌ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. അതിനാൽ പ്രതികളെ ഡൽഹിയിലേക്ക്‌ കൈമാറിയേക്കും.ഡിജിറ്റൽ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും എൻഐ വ്യക്തമാക്കുന്നു

കൂടാതെ പശ്ചിമ ബംഗാളില്‍ നിന്ന് ആറു ഭീകരരെയും എന്‍ ഐ എ  ഇന്ന് പിടികൂടി.ഡൽഹിയിൽ  അൽഖ്വ‌‌യ്‌ദ മോഡൽ ആക്രമണത്തിനടക്കം പദ്ധതിയിട്ടവരാണ്‌ ഇവരെന്നും സംശയിക്കുന്നു. ആകെ9 പേരെയാണ്‌ എൻഐഎ കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നടത്തിയ റെയ്‌ഡിൽ പിടികൂടിയത്‌. പിടിയിലായവർ എല്ലാവരും പശ്‌ചിമബംഗാൾ സ്വദേശികളാണ്‌.

INDIANEWS24 KOCHI DESK

Leave a Reply