728-pixel-x-90-2-learn
728-pixel-x-90
<< >>

ആലപ്പുഴയിലെ താറാവുകളെ എത്രയും വേഗം കൊന്നൊടുക്കണമെന്ന് ഐ എം എ

ആലപ്പുഴ:കേരളത്തില്‍ പക്ഷിപ്പനിയുണ്ടെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലപ്പുഴയിലെ താറാവുകളെ കൊല്ലാതിരുന്നാല്‍ വന്‍ ദുരന്തത്തിനിടയാകുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ എം എ) മുന്നറിയിപ്പ്.താറാവുകളെ ഉടന്‍ കൊല്ലണമെന്നാണ് ഐ എം എ പറയുന്നത്.

താറാവുകളെ കൊന്നൊടുക്കിയാല്‍ മാത്രം പോര ഒപ്പം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും ഒട്ടും ജാഗ്രതക്കുറവ് കാട്ടരുതെന്നും ഐ എം എ നിര്‍ദേശിച്ചു.പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം കുമരകത്ത് ഇറച്ചിക്കോഴിയിലും പക്ഷിപ്പനി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നു.ഇവടെയുള്ള ഫാമിലെ തവിട്ടുമുണ്ടി, നീലക്കോഴി എന്നിവയിലാണ് പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്.

INDIANEWS24 ALAPPUZHA

Leave a Reply