728-pixel-x-90-2-learn
728-pixel-x-90
<< >>

ആലപ്പുഴ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി:

ആലപ്പുഴ•ഐ ഗ്രൂപ്പിന്റെ ശക്തി കേന്ദ്രമായ ആലപ്പുഴയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയ സ്വീകരണത്തില്‍ രമേശ്‌ ചെന്നിത്തലയെ അവഗണിച്ചതിന്‍റെ പേരില്‍ പൊട്ടിത്തെറി.

ഇതിന്റെ പേരില്‍ രൂക്ഷമായ വാക്കേറ്റവും പോര്‍ വിളികളും ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.രമേശ്‌ ചെന്നിതലയുടെ കട്ടൌട്ടുകള്‍ സ്ഥാപിച്ചില്ല എന്നും പല സ്ഥലങ്ങളിലും സ്ഥാപിച്ചിരുന്ന ഫ്ലെക്സുകളില്‍ കെ പ് സി സി പ്രസിഡണ്ടിന്റെ പേര് പോലും ഒഴിവാക്കി.പരിപാടിയില്‍  ഡിസിസി പ്രസിഡന്‍റിന് പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ല, പി.സി. വിഷ്ണുനാഥിനെ പ്രസംഗിപ്പിച്ചില്ല, തുടങ്ങിയവയാണ് ആരോപണങ്ങള്‍ . പ്രശ്നം പരിഹരിക്കുന്നത് വരെ യുഡിഎഫ് യോഗത്തില്‍ ഡിസിസി പ്രസിഡന്‍റും ഭാരവാഹികളും പങ്കെടുക്കില്ല. മുന്‍ എംഎല്‍എ എം. മുരളി കഴിഞ്ഞ ദിവസമാണ് യുഡിഎഫ് ചെയര്‍മാനായി ചുമതല എടുത്തത്.

Leave a Reply