728-pixel-x-90-2-learn
728-pixel-x-90
<< >>

ആറ്റുകാല്‍ പൊങ്കാലയില്‍ അനന്തപുരി ജ്വലിച്ചു

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്ന് പുകള്‍പെറ്റ ആറ്റുകാല്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന അനന്തപുരി ഒരു വട്ടം കൂടി ആറ്റുകാല്‍ പൊങ്കാലയില്‍ ജ്വലിച്ചു നിന്നു. മുന്‍ വര്‍ഷങ്ങളില്‍ എന്ന പോലെ ഇക്കുറിയും ജനലക്ഷങ്ങള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ട് മടങ്ങി. സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രശസ്തര്‍ പൊങ്കാലയില്‍ പങ്കു കൊണ്ടു.  ദേശീയ പാതയിൽattukal ponkala 2 അമ്പലത്തറ കല്ലടിമുഖം മുതൽ ആനയറ വേൾഡ് മാർക്കറ്റ് വരെയും മറുവശത്ത്  കരമന സ്ക്വയർ മുതൽ കവടിയാറും പിന്നിട്ട് കേശവദാസപുരം വരെയും പൊങ്കാല അടുപ്പുകൾ നിരന്നു.പൊങ്കാല പ്രമാണിച്ച് കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ നടത്തി. പ്രത്യേക ട്രെയിൻ സർവീസുകളും ഉണ്ടായിരുന്നു.

INDIANEWS24 TVM

 

Leave a Reply