jio 800x100
jio 800x100
728-pixel-x-90
<< >>

6 വയസുകാരന്റെ വധം: 12 വയസുകാരന്‍ പ്രതി

ടൊറന്റോ: രണ്ടാഴ്ച മുമ്പ് കാനഡയിലെ സസ്കാച്യൂനില്‍ ആറു വയസുകാരനായ ലീ ബോനെവിനെ മരക്കൂട്ടങ്ങള്‍ക്കിടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ അപകടമരണമെന്നാണ് ആദ്യം കരുതിയത്‌. എന്നാല്‍, ഇതൊരു കൊലപാതകമായിരുന്നു എന്ന് പോസ്റ്റ്മോര്‍ട്ട ത്തില്‍ വ്യക്തമായപ്പോള്‍ ആര്‍ക്കും അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ, എല്ലാവരും കൂടുതല്‍ നടുങ്ങിയത്‌ കൊലപാതകി ആരെന്നു പോലീസ് കണ്ടെത്തിയപ്പോഴാണ്. 12 വയസ്സ് തികഞ്ഞിട്ടില്ലാത്ത ഒരു ബാലനാണ് ലീയെ തലയ്ക്കു അടിച്ചു കൊലപ്പെടുത്തിയത്.
കൊലപാതകിയെ കണ്ടെത്തിയ വിവരം പോലീസ് ഔദ്യോഗികമായി വെളിപ്പെടുത്തി. എന്നാല്‍ കാനഡയിലെ ക്രിമിനല്‍ നിയമപ്രകാരം 12 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മേല്‍ കൊലപാതകക്കുറ്റം ചുമത്താനോ ശിക്ഷിക്കാനോ കഴിയില്ല. കുറ്റം ചെയ്ത കുട്ടിയുടെ പേര് വെളിപ്പെടുത്തുകയുമില്ല.   കുട്ടിക്കൊലയാളി ഇപ്പോള്‍ പ്രൊവിന്‍സിലെ സോഷ്യല്‍ സര്‍വീസ് മന്ത്രാലയത്തിന്റെ കസ്റ്റ ഡി യിലാണ്.
സസ്കാച്യൂനിലെ കിഴക്കന്‍ റെഗിനയില്‍ ഓഗസ്റ്റ് 21നാണു ഗുരുതരമായ പരിക്കുകളോടെ ലീ ബോനെവ് എന്ന ആറു വയസുകാരനെ മരക്കൂട്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തിയത്.  ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ലീ മരിച്ചു. ഒരു കമ്മ്യൂണിറ്റി സെന്ററിലെ അന്തേവാസി ആയിരുന്നു ലീ.  മറ്റൊരു കമ്മ്യൂണിറ്റി സെന്ററിലെ അന്തേവാസിയാണ് കൊല നടത്തിയ ബാലന്‍. എന്താണ് കൊലപാതകകാരണമെന്നു വ്യക്തമായിട്ടില്ല. ഇരുവരും തമ്മില്‍ മുന്‍ പരിചയമില്ലെന്ന് പോലീസ് പറഞ്ഞു.
സോഷ്യല്‍ സര്‍വീസ് മന്ത്രാലയത്തിന്റെ കസ്റ്റ ഡി യിലുള്ള ബാലനെ സോഷ്യല്‍ വര്‍ക്കര്‍മാരും മനശാസ്ത്രജ്ഞരും നിരീക്ഷിച്ചുവരികയാണ്. അപകടകരമായ മാനസികാവസ്ഥയുള്ള കുട്ടിയാണ് ഇതെന്നാണ്  മനശാസ്ത്ര വിദഗ്ദ്ധരുടെ പ്രാഥമിക നിഗമനം. ഏതു തരത്തിലുള്ള ചികിത്സയാണ് നല്‍കേണ്ടതെന്ന് ഉടന്‍ തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പതിനാറോ ഇരുപത്തൊന്നോ വയസുവരെ സോഷ്യല്‍ സര്‍വീസ് മന്ത്രാലയത്തിന്റെ സംരക്ഷണയിലാകും കാനഡയുടെ ചരിത്രത്തിലെ  ഏറ്റവും പ്രായം കുറഞ്ഞ കൊലപാതകിയായ  ഈ കുട്ടി.

Leave a Reply